കോഴിക്കോട് : ബഫർ സോണുമായി ബന്ധപ്പെട്ട് ഇന്ന് സുപ്രീംകോടതി പുറത്ത് വിട്ടിരിക്കുന്ന ഇടക്കാല ഉത്തരവ് കേരളത്തിൽ ബഫർ സോണിൽ ഉൾപ്പെട്ടിരിക്കുന്ന ആളുകളുടെ ആശങ്ക അകറ്റാൻ പര്യാപ്തമല്ലെന്ന് കിഫ. കഴിഞ്ഞവർഷം ജൂൺ 3 ലെ സുപ്രീംകോടതി വിധിയിൽ പറഞ്ഞിരിക്കുന്ന സമ്പൂർണ്ണ നിർമ്മാണ നിരോധനം അടക്കമുള്ള കാര്യങ്ങൾ മാറ്റി എന്നതൊഴിച്ചാൽ ഒരു കിലോമീറ്റർ ബഫർ സോൺ തുടരും എന്നാണ് മാധ്യമങ്ങൾ പുറത്തു വിട്ട വാർത്തകളിൽ നിന്ന് മനസ്സിലാക്കുന്നത്. ഇത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും കിഫ പ്രതിനിധികൾ വ്യക്തമാക്കി.
ഒരിഞ്ച് റവന്യു ഭൂമി പോലും ബഫർ സോണിൽ വരരുത് എന്നുള്ളതാണ് കിഫയുടെ നിലപാട്. എന്നാൽ നിർഭാഗ്യവശാൽ അത്തരം ഒരു നിലപാട് കേരള സർക്കാർ സുപ്രീം കോടതിയിൽ എടുത്തിരുന്നില്ല. ഇളവുകൾ വേണമെന്ന് മാത്രമാണ് കേരള സർക്കാറും കേരളത്തിൽ നിന്നുള്ള മറ്റു സംഘടനകളും വാദിച്ചത്. ആ ഇളവുകൾ കൊണ്ട് പ്രശ്നം പരിഹരിക്കില്ല എന്നുള്ളത് പകൽ പോലെ വ്യക്തമാണ്.
സമ്പൂർണ്ണ നിർമ്മാണ നിരോധനം അടക്കമുള്ള കടുത്ത നിയന്ത്രണങ്ങൾ മാറുകയും എന്നാൽ ബഫർ സോണുമായി ബന്ധപ്പെട്ട ഗസറ്റ് നോട്ടിഫിക്കേഷനുകളിൽ പറഞ്ഞിരിക്കുന്നത് പോലെ ഫോറസ്റ്റ് വകുപ്പിന്റെ സമ്പൂർണ്ണ നിയന്ത്രണത്തിലുള്ള സ്ഥലമായി ഒരു കിലോമീറ്റർ ബഫർ സോൺ മാറുകയും കാലക്രമേണ വന്യജീവി ശല്യവും ഫോറസ്റ്റ് വകുപ്പിന്റെ ശല്യവും മൂലം ജനങ്ങൾ സ്വയം ഇറങ്ങി പോകേണ്ട അവസ്ഥ സംജാതമാവുകയും ചെയ്യും എന്ന് തന്നെയാണ് കിഫയുടെ നിലപാട്. ഈ വിഷയത്തിൽ കൂടുതൽ കൃത്യതയുള്ള പ്രതികരണത്തിന് വിധിയുടെ പകർപ്പ് ലഭിക്കേണ്ടിയിരിക്കുന്നു. വിധി പകർപ്പ് ലഭിച്ചതിനുശേഷം കൂടുതൽ വിശദമായ പ്രതികരണം ഈ വിഷയത്തിൽ നടത്തുന്നതാണെന്ന് കിഫാ പ്രതിനിധികൾ പ്രതികരിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033