തിരുവനന്തപുരം: സുപ്രിയ മേനോനെതിരെ അധിക്ഷേപ പരാമർശവുമായി ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ. സുപ്രിയ അർബൻ നക്സലാണെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. മല്ലിക സുകുമാരൻ ആദ്യം മരുമകളെ നിലയ്ക്ക് നിർത്തട്ടെ എന്നും അങ്കമാലിയിലെ ആശാവർക്കർമാരുടെ സമരപരിപാടിയിൽ ഗോപാലകൃഷ്ണൻ പറഞ്ഞു. ‘മേജര്‍ രവി ഒന്ന് ആലോചിക്കണം എന്നാണ് മല്ലികാ സുകുമാരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തുന്നത് ശരിയാണോയെന്ന് ആലോചിക്കണം എന്നാണ് പറയുന്നത്’.
‘മോഹന്‍ലാലിനെ പരോക്ഷമായും മേജര്‍ രവിയെ പ്രത്യക്ഷമായും എതിര്‍ത്ത മല്ലിക സുകുമാരനോട് ബിജെപിക്ക് പറയാനുള്ളത് നിങ്ങളുടെ വീട്ടില്‍ ഒരാളുണ്ടല്ലോ. മല്ലിക സുകുമാരന്‍റെ മരുമകള്‍. അര്‍ബന്‍ നക്‌സല്‍. തരത്തില്‍ കളിക്കെടായെന്നാണ് ആ അര്‍ബന്‍ നെക്‌സല്‍ നേരത്തെ പറഞ്ഞത്. ആദ്യം അഹങ്കാരിയെ നിലയ്ക്ക് നിര്‍ത്താനാണ് മല്ലിക സുകുമാരന്‍ ശ്രമിക്കേണ്ടത് എന്നാണ് ആദ്യം പറയാനുള്ളത്’, ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.