തൃശ്ശൂര്‍:‘എനിക്ക് ഈ തൃശ്ശൂര്‍ വേണം, തൃശ്ശൂര്‍ നിങ്ങള്‍ എനിക്ക് തരണം, തൃശ്ശൂര്‍ ഞാനിങ്ങ് എടുക്കുകയാണ്’ 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് സുരേഷ് ഗോപി നടത്തിയ പ്രസ്താവന ഇന്നും ആരും മറക്കാന്‍ ഇടയില്ല. ട്രോളുകളായും മറ്റും ഇപ്പോഴും ഈ ഡയലോഗ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാണ്. എന്നാല്‍ തൃശ്ശൂര്‍ എടുക്കുമെന്നല്ല താന്‍ പറഞ്ഞതെന്നാണ് സുരേഷ് ഗോപി ഇപ്പോള്‍ വ്യക്തമാക്കുന്നത്. ‘നിങ്ങള്‍ തന്നാല്‍ ഞാന്‍ സ്വീകരിക്കുമെന്നാണ്’ പറഞ്ഞതെന്നാണ് സുരേഷ് ഗോപി പറയുന്നത്.
‘തൃശൂര്‍ നിങ്ങള്‍ തരികയാണെങ്കില്‍ തൃശൂരിനെ ഇഷ്ടപ്പെടുന്ന താന്‍ അത് എടുക്കുമെന്നാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ടാസ് നാടകോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സ്വാഗത പ്രാസംഗികന്‍ സുരേഷ് ഗോപിയുടെ പഴയ പ്രസംഗത്തെപ്പറ്റി സൂചിപ്പിച്ചപ്പോഴായിരുന്നു ബി ജെ പി നേതാവ് കൂടിയായ താരത്തിന്റെ പ്രതികരണം.