Thursday, July 3, 2025 3:25 pm

കിറ്റ് വിതരണ വിവാദം ; പ്രതിപക്ഷ നേതാവിനെ പിന്തുണച്ച് സുരേഷ് ഗോപി

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : കിറ്റ് വിതരണ വിവാദത്തില്‍ പ്രതിപക്ഷ നേതാവിനെ പിന്തുണച്ച് സുരേഷ് ഗോപി. രമേശ് ചെന്നിത്തല നടത്തിയ ഇടപെടല്‍ അദ്ദേഹത്തിന്റെ ഉത്തരവാദിത്തം. സ്പ്രിംഗ്ലറിലും ചെന്നിത്തല മികച്ച ഇടപെടല്‍ നടത്തി. ഭക്ഷ്യ കിറ്റ് തട്ടിപ്പാണ്. ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടങ്ങി വെച്ചത് കടകംപള്ളി സുരേന്ദ്രനാണ്. ആചാര സംരക്ഷണം കളങ്കപ്പെടുത്താതിരിക്കുക എന്നതാണ് ബിജെപി നിലപാടെന്നും സുരേഷ് ഗോപി പറഞ്ഞു. ഒരു പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല തന്റെ ഉത്തരവാദിത്വം നിര്‍വഹിക്കുകയാണ് ചെയ്തത്.

സ്പ്രിംഗ്ലര്‍ കൊടിയ തട്ടിപ്പായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം കിറ്റ് വിവാദത്തില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് എത്തി. കിറ്റ് വിതരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നു. ജനങ്ങള്‍ക്ക് കിറ്റു നല്‍കുന്നത് സര്‍ക്കാരിന്റെ മേന്മയല്ല, കടമയാണ്. തെരഞ്ഞെടുപ്പ് കമ്മിഷനു തെറ്റായ പരാതി നല്‍കി അന്നം മുടക്കാന്‍ പ്രതിപക്ഷ നേതാവ് ശ്രമിക്കുകയാണ്. പ്രതിപക്ഷം പ്രതികാര പക്ഷമാകരുതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്ന അപകടത്തില്‍ പ്രതികരിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്ന അപകടത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ്...

നുണകളാൽ കെട്ടിപ്പടുത്ത കേരളത്തിലെ ആരോഗ്യ രംഗം തകർന്നു വീഴുകയാണെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: നുണകളാൽ കെട്ടിപ്പടുത്ത കേരളത്തിലെ ആരോഗ്യ രംഗം തകർന്നു വീഴുകയാണെന്നും ആരോഗ്യ...

ഡിഎഡബ്ള്യുഎഫ് ചാരുംമൂട് ഏരിയ സമ്മേളനം നടന്നു

0
ചാരുംമൂട് : ഡിഎഡബ്ള്യുഎഫ് ചാരുംമൂട് ഏരിയ സമ്മേളനം നടന്നു. പ്രസിഡന്റ്...

സിപിഎം കണ്ടല്ലൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി

0
കണ്ടല്ലൂർ : കണ്ടല്ലൂർ ഗ്രാമപ്പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതിക്കെതിരേ അഴിമതിയും വികസനമുരടിപ്പും...