Tuesday, May 6, 2025 4:15 pm

മൂന്നാം മോദി സര്‍ക്കാരിൽ സുരേഷ് ഗോപി രണ്ട് വകുപ്പുകളുടെ സഹമന്ത്രി സ്ഥാനം വഹിക്കും

For full experience, Download our mobile application:
Get it on Google Play

ദില്ലി: മൂന്നാം മോദി സര്‍ക്കാരിൽ സുരേഷ് ഗോപി രണ്ട് വകുപ്പുകളുടെ സഹമന്ത്രി സ്ഥാനം വഹിക്കും. ടൂറിസം, പെട്രോളിയം വകുപ്പുകളുടെ സഹമന്ത്രിമായി പ്രവർത്തിക്കും. ഗജേന്ദ്ര സിം‌ഗ് ഷെഖാവത്ത് ആണ് സാംസ്കാരികം, ടൂറിസം വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രി. ഇന്ന് വൈകുന്നേരത്തോടെയാണ് വകുപ്പ് വിഭജനം സംബന്ധിച്ച് തീരുമാനമായത്. സഹമന്ത്രി സ്ഥാനത്തിൽ അതൃപ്തി അറിയിച്ച സുരേഷ് ​ഗോപി മലക്കം മറിയുകയായിരുന്നു. മന്ത്രി സ്ഥാനത്ത് തുടരുമെന്നും മറ്റെല്ലാം മാധ്യമ സൃഷ്ടിയാണെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

കേരളത്തിൽ നിന്നുള്ള മറ്റൊരു മന്ത്രിയായ ജോർജ് കുര്യനും രണ്ടു വകുപ്പുകൾ നൽകിയിട്ടുണ്ട്. ന്യൂനപക്ഷകാര്യം, ഫിഷറീസ് എന്നീ വകുപ്പുകളുടെ സഹമന്ത്രി ചുമതല വഹിക്കും. മന്ത്രിസഭയിലെ പ്രധാനികളായ അമിത് ഷാ, രാജ്‌നാഥ് സിങ്, നിതിൻ ഗഡ്‌കരി എന്നിവര്‍ തങ്ങൾ നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ തന്നെ കൈകാര്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. അമിത് ഷാ ആഭ്യന്തര വകുപ്പും രാജ്‌നാഥ് സിങ് പ്രതിരോധ മന്ത്രാലയത്തെയും നിതിൻ ഗ‍ഡ്‌കരി കേന്ദ്ര ഉപരിതല മന്ത്രാലയത്തെയും നയിക്കും. എസ് ജയശങ്കർ കേന്ദ്ര വിദേശകാര്യ മന്ത്രിയായി തുടരും. ഉപരിതല ഗതാഗത വകുപ്പിൽ ഹർഷ് മൽഹോത്ര, അജയ് ടംത എന്നിവര്‍ സഹമന്ത്രിയായി ചുമതലയേൽക്കും.

ധനകാര്യ മന്ത്രി – നിര്‍മല സീതാരാൻ
ആരോഗ്യം – ജെപി നദ്ദ
റെയിൽവെ, ഐ&ബി- അശ്വിനി വൈഷ്‌ണവ്
കൃഷി – ശിവ്‌രാജ് സിങ് ചൗഹാൻ
നഗരവികസനം , ഊർജ്ജം – മനോഹർ ലാൽ ഖട്ടാര്‍
വാണിജ്യം – പിയൂഷ് ഗോയൽ
ഉരുക്ക് ,ഖന വ്യവസായം – എച്ച് ഡി കുമാരസ്വാമി
തൊഴിൽ – മൻസുഖ് മാണ്ഡവ്യ
ജൽ ശക്തി – സിആര്‍ പാട്ടീൽ
വ്യോമയാനം – റാം മോഹൻ നായിഡു
പാര്‍ലമെൻ്ററി കാര്യം – കിരൺ റിജിജു
പെട്രോളിയം – ഹര്‍ദീപ് സിങ് പുരി
വിദ്യാഭ്യാസം – ധര്‍മ്മേന്ദ്ര പ്രധാൻ
എംഎസ്എംഇ – ജിതൻ റാം മാഞ്ചി

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര...

അരീക്കൽ കലുങ്കിന് സമീപം സംരക്ഷണഭിത്തിയില്ല ; അപകടഭീതിയിൽ യാത്രക്കാർ

0
മല്ലപ്പള്ളി : മങ്കുഴിപ്പടി–ചെങ്ങരൂർ റോഡിൽ അരീക്കൽ കലുങ്കിന് സമീപം സംരക്ഷണഭിത്തിയില്ല....

റാണിമുടി ഹൈറേഞ്ച് മെറ്റല്‍ ക്രഷറില്‍ ടിപ്പര്‍ ലോറിക്കാരും മാനേജ്മെന്റ്മായി തര്‍ക്കം

0
പീരുമേട് : റാണിമുടി ഹൈറേഞ്ച് മെറ്റല്‍ ക്രഷറില്‍ (HIGHRANGE METAL CRUSHER)...

ഞള്ളൂരിൽ കാട്ടാന ശല്യം രൂക്ഷമായി ; രണ്ട് തെങ്ങുകൾ നശിപ്പിച്ചു

0
അതുമ്പുംകുളം : ഞള്ളൂരിൽ കാട്ടാന ശല്യം രൂക്ഷമായി. പനയക്കുഴിത്തറ ജിജി പ്രസാദിന്റെ...