തിരുവനന്തപുരം : മാധ്യമപ്രവർത്തകക്ക് നേരെയുള്ള സുരേഷ് ഗോപിയുടെ പെരുമാറ്റം അപലപനീയമെന്ന് മന്ത്രി ആർ ബിന്ദു. ഫ്യൂഡൽ മേലാളബോധത്തിലാണ് സുരേഷ് ഗോപി പെരുമാറിയതെന്നും മന്ത്രി വിമർശിച്ചു. സ്ത്രീത്വത്തോടുള്ള നിന്ദയോട് ആത്മാഭിമാനത്തോടെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്കൊപ്പമാണ്. കാലഹരണപ്പെട്ട മൂല്യബോധമാണ് സുരേഷ് ഗോപിയുടെ മനസ്സിൽ അടിഞ്ഞുകൂടി കിടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയത് ഒട്ടും ദുരുദ്ദേശപരമല്ലാത്ത ഒരു നടപടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സുരേഷ് ഗോപി മാധ്യമ പ്രവർത്തകയോട് പരസ്യമായി ക്ഷമ പറഞ്ഞു. വിവാദം അവസാനിപ്പിക്കണമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. ഒട്ടും ദുരുദ്ദേശപരമല്ലാത്ത നടപടിയായിട്ടും മനോവിഷമമുണ്ടായ സഹോദരിയോട് സുരേഷ് ഗോപി പരസ്യമായി ക്ഷമ പറഞ്ഞുകഴിഞ്ഞു. ഇനിയെങ്കിലും ഈ വിവാദം അവസാനിപ്പിക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നുവെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.