ശബരിമല : അയ്യപ്പ സന്നിധാനത്തെ പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള ഒറ്റയാൾ പോരാട്ടത്തിലാണ് കോഴിക്കോട് പുതിയറ സ്വദേശി സുരേഷ് കുമാര്‍. തീർഥാടകർ കൊണ്ടുവരുന്ന പ്ലാസ്റ്റിക് ശേഖരിക്കാനായി പമ്പ ഗാർഡ് റൂമിന് സമീപം രാത്രിയും പകലും ഒരു പോലെ സുരേഷ് ഉണ്ടാകും. തീർഥാടകര്‍ പ്ലാസ്റ്റിക് കവറോ കുപ്പിയോ കൊണ്ടുവന്നാൽ ശബരിമല പ്ലാസ്റ്റിക് നിരോധിത മേഖലയാണെന്നും കൊണ്ടു പോകാൻ കഴിയില്ലെന്നും അവരെ സുരേഷ് പറഞ്ഞു ബോധ്യമാക്കി പകരം തുണി സഞ്ചി നൽകും.
സന്നിധാനത്തേക്കുള്ള പരമ്പരാഗത നീലിമല പാതയിൽ തിളപ്പിച്ച് ആറിച്ച ചുക്കുവെള്ളം ലഭിക്കാൻ സൗകര്യം ഉള്ളതിനാൽ പ്ലാസ്റ്റിക് കുപ്പി കൊണ്ടുപോകാൻ അനുവദിക്കില്ല. ആർക്കെങ്കിലും വെള്ളം കൊണ്ടു പോകണമെന്ന് നിർബന്ധമുണ്ടെങ്കിൽ ദേവസ്വം ബോർഡിന്‍റെ കൗണ്ടറില്‍ നിന്ന് സ്റ്റീല്‍ കുപ്പി വാങ്ങി വെള്ളം നിറയ്ക്കാമെന്ന് അവരെ പല ഭാഷകളിൽ പറഞ്ഞ് സുരേഷ് മനസ്സിലാക്കും.
2015 തീർഥാടന കാലത്താണ് സുരേഷ് ഈ പോരാട്ടം തുടങ്ങിയത്. ദേവസ്വം ബോർഡും ജില്ലാ ഭരണകൂടവും പ്രോത്സാഹനം നൽകി. ശബരിമലയെ പ്ലാസ്റ്റിക് വിമുക്തമാക്കാൻ ജില്ലാ ഭരണകൂടം രൂപീകരിച്ച ഗ്രീൻ ശബരിമല പദ്ധതിയിൽ ഇത് ഉൾപ്പെടുത്തി. സുരേഷ് ശേഖരിക്കുന്ന പ്ലാസ്റ്റിക് സൂക്ഷിക്കാൻ ജില്ലാ ഭരണകൂടം പമ്പ ഗാർഡ് റൂമിന് സമീപം കിയോസ്ക് നിർമിച്ചു നൽകി. ഹിന്ദുസ്ഥാൻ കൊക്കോകോള ഇതിന് വേണ്ട സാമ്പത്തിക സഹായവും നൽകുന്നുണ്ട്. അവരാണ് തുണി സഞ്ചിയും തയാറാക്കി നൽകിയത്. പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.