റാന്നി: റാന്നി പോലൊരു ഗ്രാമത്തിൽ അയ്യപ്പ ഭാഗവത മഹാ സത്രത്തിലെ ജന പങ്കാളിത്വം അയ്യപ്പ ധർമ സ്ഥാപനത്തിന് തുടക്കമാണെന്ന് സിനിമാ നിർമാതാവും കേരളം ഫിലിം ചേംബർ ഓഫ് കോമേഴ്സിന്റെ പ്രസിഡന്റുമായ സുരേഷ് കുമാർ. ചെറുപ്പത്തിലെ സന്ധ്യ നാമ ജപമാണ് ഇന്നും ശക്തി പകരുന്നത്. സന്ധ്യാ നാമ ജപമാണ് ഏറ്റവും വലിയ ആത്യാത്മിക പഠനം. വീടുകളിൽ ഇന്നത് സമ്പൂർണമായി നിലച്ചിരിക്കുന്നുവെന്നു പറയാം. ആത്യാത്മിക കാര്യങ്ങൾ കുട്ടികളിലേക്ക് സന്നിവേശിപ്പിക്കുമ്പോൾ പല ദോഷ ചിന്താഗതിയിൽ നിന്നും അവർ ഉൾവലിയും. ഇപ്പോഴത്തെ ജനറേഷനിലുള്ള കുട്ടികളുടെ മൊബൈൽ ഉപയോഗം മാരകമായ സാമൂഹിക ബാധ്യതക്ക് കാരണമാകും.
ഭാരതത്തിന്റെയും കേരളത്തിന്റെയും സാമൂഹിക പരിഷ്കർത്താക്കളെ പറ്റി പാഠ്യ പദ്ധതിയില്ല. ഭാരതത്തെയും കേരളത്തെയും കീഴടക്കിയവരെ പറ്റിയാണ് നാം പഠിപ്പിക്കുന്നത്. ചോള ചേര പാണ്ട്യ രാജാക്കന്മാരെ പഠിക്കാതെ മുഗളന്മാരുടെ ചരിത്രം മുഴുവൻ കാണാതെ പറഞ്ഞില്ലെങ്കിൽ കുട്ടികൾക്ക് ശിക്ഷയാണ്. ചോള സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു പല വിദേശ രാജ്യങ്ങളും എന്ന് പഠിപ്പിക്കുന്നില്ല. എന്നാൽ വിദേശ ഭരണാധികാരികളുടെ ശിപായി മാരെ പ്പറ്റി വരെ ലേഖനം എഴുതാൻ പഠിപ്പിക്കും. മാറ്റങ്ങൾ ദൃശ്യമാകാൻ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈഫൽ ടവർ അതിശയമായി തോന്നുന്നവർക്ക് തഞ്ചാവൂർ ക്ഷേത്രം അത്ഭുതവും അതിശയവുമല്ല. ഭാരതത്തിന്റെ സംസ്കാരം മറ്റു രാജ്യക്കാർ ഏറ്റെടുത്തതല്ലാതെ അവർ എന്ത് സംസ്കാരമാണ് നമ്മെ പഠിപ്പിച്ചത്. നശിപ്പിക്കാൻ വന്നവരെല്ലാം ശ്രമിച്ചിട്ടും ഇന്നും നശിക്കാതെ നിൽക്കുന്നത് സനാതന ധർമത്തിന്റെ ശക്തിയാണ്.
സിനിമയുടെ കണക്കുകൾ മോശമാണ്. 250 ഓളം സിനിമകൾ മാത്രമാണ് ഈ വർഷം റിലീസ് ആയത്. സിനിമയുടെ വിജയം 8 ശതമാനം മാത്രമാണ്. എങ്കിലും ഇന്നും സിനിമയെടുക്കാൻ പണവുമായി വരുന്നവരുണ്ടെന്നും ആവാറുള്ളതുകൊണ്ടാണ് സിനിമാ വ്യവസായം നില നിൽക്കുന്നതെന്നും സുരേഷ് കുമാർ പറഞ്ഞു. ശബരിമല മുൻ മേൽശാന്തി തിരുനാവായ സുധീർ നമ്പൂതിരി, മുൻ ദേവസ്വം ബോർഡ് പി ആർ ഒ മുരളീധരൻ കോട്ടയ്ക്കകം, സത്രം പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപൻ ചെന്നിത്തല, സത്രം ജനറൽ കൺവീനർ അജിത് കുമാർ നെടുംപ്രയാർ, പ്രസിഡണ്ട് പ്രസാദ് കുഴികാല എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033