Saturday, March 29, 2025 10:56 pm

തമിഴ്‌നാട് മുഖ്യമന്ത്രിയായി എം കെ സ്റ്റാലിന്‍ തന്നെ വരണമെന്ന് കൂടുതല്‍ പേര്‍ ആഗ്രഹിക്കുന്ന സര്‍വേ ഫലം പുറത്ത്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: വരുന്ന നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം തമിഴ്‌നാട് മുഖ്യമന്ത്രിയായി എം കെ സ്റ്റാലിന്‍ തന്നെ വരണമെന്ന് കൂടുതല്‍ പേര്‍ ആഗ്രഹിക്കുന്ന സര്‍വേ ഫലം പുറത്ത്. സി വോട്ടര്‍ സര്‍വേയിലാണ് കൂടുതല്‍ പേര്‍ വീണ്ടും മുഖ്യമന്ത്രിയായി സ്റ്റാലിനെ ആഗ്രഹിക്കുന്നത്. 27 ശതമാനം പേര്‍ സ്റ്റാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇഷ്ടപ്പെടുന്നു. ടിവികെ നേതാവ് വിജയ് ആണ് രണ്ടാം സ്ഥാനത്ത്. 18 ശതമാനം പേര്‍ വിജയ് മുഖ്യമന്ത്രിയാവണമെന്ന് ആഗ്രഹിക്കുന്നു. പ്രതിപക്ഷ നേതാവും എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയുമായ എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയാവണമെന്ന് 10 ശതമാനം പേര്‍ ആഗ്രഹിക്കുന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ അണ്ണാമലൈ മുഖ്യമന്ത്രിയാവണമെന്ന് ഒമ്പത് ശതമാനം പേരും ആഗ്രഹിക്കുന്നു. സ്റ്റാലിന്റെ ശക്തമായ നേതൃമികവിനെ കൂടുതല്‍ പേര്‍ ഇഷ്ടപ്പെടുന്നു എന്ന് സര്‍വേ വ്യക്തമാക്കുന്നു. അത് കൊണ്ട് തന്നെ മറ്റ് എതിരാളികളേക്കാള്‍ സ്റ്റാലിന്‍ ബഹുദൂരം മുന്നിലാണ്. എന്നാല്‍ വിജയുടെ രാഷ്ട്രീയമായ പ്രതിച്ഛായ വളരുന്നത് സ്റ്റാലിനും പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമിക്കും അണ്ണാമലൈക്കും ഭീഷണിയാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആതുരസേവന രംഗത്ത് വികസന കുതിപോടെ പന്തളം ബ്ലോക്ക് പഞ്ചായത്ത്

0
പത്തനംതിട്ട : ആതുരസേവന രംഗത്ത് വികസന കുതിപോടെ പന്തളം ബ്ലോക്ക് പഞ്ചായത്ത്....

സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വേനൽ മഴക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വേനൽ മഴക്ക്...

വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിൽ അധ്യാപക നിയമനം

0
വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിൽ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (എച്ച്എസ്എസ്റ്റി...

അസഹിഷ്ണുത കലയുടെ ആള്‍ക്കൂട്ട കൊലപാതകങ്ങളിലേക്കു നയിക്കുന്ന രീതിയില്‍ ഒരു സംഘടിത പ്രസ്ഥാനവും വളര്‍ത്തിക്കൊണ്ടു വരരുത്...

0
കൊച്ചി: വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുത കലയുടെ ആള്‍ക്കൂട്ട കൊലപാതകങ്ങളിലേക്കു നയിക്കുന്ന രീതിയില്‍ ഒരു...