Friday, July 4, 2025 5:38 am

സൗദിയില്‍ ഈ വര്‍ഷം ശമ്പളം ശരാശരി 6 ശതമാനം ഉയരുമെന്ന് റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

റിയാദ് : സൗദി വിഷന്‍ 2030 രാജ്യത്ത് വലിയ പരിവര്‍ത്തനത്തിനാണ് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. തൊഴില്‍ മേഖലയില്‍ ഇത് വലിയ ഉണര്‍വിനും പരമ്പരാഗത തൊഴില്‍ വിപണിയില്‍ മാറ്റത്തിനും കാരണമായിട്ടുണ്ട്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിന് കീഴില്‍ രാജ്യത്ത് നടന്നുവരുന്ന വലിയ പരിഷ്‌കരണങ്ങള്‍ എല്ലാ മേഖലയിലും പ്രകടമാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ശരാശരി ശമ്പളത്തില്‍ വര്‍ധനയുണ്ടായിരുന്നു. സ്വദേശിവത്കരണം ശമ്പളം വര്‍ധിക്കാനുള്ള പ്രധാന കാരണമായി നേരത്തേ കണ്ടെത്തിയിരുന്നു. ഈ വര്‍ഷം രാജ്യത്തെ സ്വകാര്യ മേഖലയില്‍ ശരാശരി ശമ്പളം ആറ് ശതമാനം ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ജീവനക്കാരുടെ ഉല്‍പാദനക്ഷമത, കമ്പനിയുടെ ശമ്പള ബജറ്റ് എന്നിവയെ ആശ്രയിച്ചിരിക്കും ശമ്പള വര്‍ധനയെന്ന് പഠനത്തില്‍ പറയുന്നു. നിയോം സിറ്റി എന്ന പേരില്‍ 500 ബില്യന്‍ ഡോളര്‍ മുടക്കി സൗദി നിര്‍മിക്കുന്ന ആധുനിക നഗര പദ്ധതികള്‍, റിയാദിലെ ഖിദ്ദിയ സിറ്റി നിര്‍മാണം, വൈവിധ്യമാര്‍ന്ന വന്‍കിട ടൂറിസം നിക്ഷേപപദ്ധതികള്‍, ചെങ്കടല്‍ പദ്ധതി, അല്‍ഉല പ്രോജക്റ്റ്സ്, ബഹുരാഷ്ട്ര കമ്പനികളുടെ ആസ്ഥാനം എന്നിവയെല്ലാം വന്‍ തോതിലുള്ള തൊഴിലവസരങ്ങള്‍ക്കും ശമ്പള വര്‍ധനവിനും സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.

സര്‍വേയുമായി സഹകരിച്ച പകുതിയിലധികം കമ്പനികളും 2024 ല്‍ ശമ്പളം വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു. ഈ വര്‍ഷം ഏകദേശം 60 ശതമാനം കമ്പനികളും ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കും. 29 ശതമാനം സ്ഥാപനങ്ങള്‍ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുമെന്നും സര്‍വേ. കൂപ്പര്‍ ഫിച്ച് സര്‍വേയോട് പ്രതികരിച്ച 78 ശതമാനം കമ്പനികളും അവരുടെ കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക പ്രകടനത്തെ അടിസ്ഥാനമാക്കി വാര്‍ഷിക ബോണസ് നല്‍കാന്‍ പദ്ധതിയിടുന്നു. ബോണസ് നല്‍കാത്ത മിക്ക കമ്പനികളും കണ്‍സ്ട്രക്ഷന്‍, കണ്‍സല്‍ട്ടിങ് മേഖലകളിലാണ്. മെച്ചപ്പെട്ട പ്രതിഫലം, ആനുകൂല്യങ്ങള്‍, പ്രഫഷണല്‍ പുരോഗതി അവസരങ്ങള്‍ എന്നിവയില്‍ ആകൃഷ്ടരായി കഴിഞ്ഞ വര്‍ഷം നാലില്‍ ഒരാള്‍ വീതം ജോലി മാറി. സര്‍വേയില്‍ പങ്കെടുത്ത 84 ശതമാനം ജീവനക്കാരും അതേ വേതനവും എന്നാല്‍ മികച്ച ആനുകൂല്യങ്ങളുമുള്ള പുതിയ തസ്തികകളിലേക്കു ജോലി മാറാന്‍ ഉദ്ദേശിക്കുന്നവരാണ്.

ലോകത്തെ പ്രമുഖ ബിസിനസ്, തൊഴില്‍ കേന്ദ്രീകൃത സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇന്‍ ആണ് സൗദിയില്‍ ഡിമാന്റ് കൂടുതലുള്ള ജോലികള്‍ സര്‍വേ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ലിസ്റ്റ്ഔട്ട് ചെയ്തത്. പേഷ്യന്റ് കെയര്‍ ടെക്‌നീഷ്യന്‍മാര്‍, ഇന്‍ഫര്‍മേഷന്‍ സിസ്റ്റം അനലിസ്റ്റുകള്‍, ബില്‍ഡിങ് ഇന്‍ഫര്‍മേഷന്‍ ആന്റ് മോഡലിങ് കോഓര്‍ഡിനേറ്റര്‍മാര്‍, ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി മാനേജര്‍മാര്‍, ഹ്യൂമന്‍ റിസോഴ്‌സ് ഓപ്പറേഷന്‍ സ്‌പെഷലിസ്റ്റുകള്‍ തുടങ്ങിയവയാണ് സൗദിയില്‍ അതിവേഗം വളരുന്ന തൊഴില്‍മേഖലകള്‍. സൗദിയില്‍ റിയല്‍ എസ്റ്റേറ്റ് കണ്‍സല്‍റ്റന്‍സി സേവനങ്ങളിലും ഗണ്യമായ വളര്‍ച്ചയുണ്ടായതായി റിക്രൂട്ട്‌മെന്റ് സ്പെഷലിസ്റ്റ് മൈക്കല്‍ പേജ് നിരീക്ഷിക്കുന്നു. തൊഴില്‍മേഖലയിലെ സ്ത്രീകളുടെ എണ്ണം കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തില്‍ 35 ശതമാനത്തിലെത്തി. ഈ വര്‍ഷവും തൊഴില്‍ രംഗത്ത് വനിതാ പങ്കാളിത്തം വര്‍ധിക്കും. വിഷന്‍ 203 ന്റെ ഭാഗമായുള്ള വന്‍ പ്രോജക്ടുകളും ഇലക്ട്രിക് വാഹനങ്ങള്‍ പോലുള്ള പുതിയ വ്യവസായങ്ങളുടെ വികസനവും കഴിഞ്ഞ വര്‍ഷം തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ സഹായകമായി. 2023 ല്‍ രാജ്യത്തെ 45 ശതമാനത്തിലധികം ജീവനക്കാരും ആഴ്ചയില്‍ 40 മണിക്കൂറിലധികം ജോലി ചെയ്തതായി സൗദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കീഴൂരിൽ 22 കാരിയെ ഭർത്തൃ വീട്ടിൽ തൂങ്ങി മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി

0
ഒറ്റപ്പാലം : പാലക്കാട് ഒറ്റപ്പാലം കീഴൂരിൽ 22 കാരിയെ ഭർത്തൃ വീട്ടിൽ...

മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

0
പത്തനംതിട്ട : മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ലോക്കല്‍...

ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ

0
ആര്യനാട്:  തിരുവനന്തപുരം ആര്യനാട് ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച...

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...