പാലി : രാജസ്ഥാനിൽ ട്രെയിൻ പാളം തെറ്റി 10ഓളം യാത്രക്കാർക്ക് പരിക്കേറ്റു. പാലിയിലെ രാജ്‌കിയവാസിൽ തിങ്കളാഴ്‌ച പുലർച്ചെ 3:27ഓടെയാണ് അപകടം നടന്നത്. ജോധ്പൂർ ഡിവിഷനിലെ രാജ്‌കിയവാസ്-ബോമദ്ര സെക്ഷനുമിടയിൽ സൂര്യനഗരി എക്സ് പ്രസിന്‍റെ എട്ട് കോച്ചുകളാണ് പാളം തെറ്റിയതെന്ന് അധികൃതർ പറഞ്ഞു. ബാന്ദ്ര ടെർമിനസിൽ നിന്ന് ജോധ്പൂരിലേക്ക് പോവുകയായിരുന്നു ട്രെയിൻ. സംഭവത്തിൽ ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല.
നോർത്ത് വെസ്‌റ്റേൺ റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥർ ജയ്‌പൂരിലെ ആസ്ഥാനത്തെ കൺട്രോൾ റൂമിൽ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. ഇവർ ഉടൻ തന്നെ അപകടസ്ഥലത്ത് എത്തുമെന്നും നോർത്ത് വെസ്‌റ്റേൺ റെയിൽവേയുടെ സിപിആർഒ അറിയിച്ചു. അതിനിടെ രാജസ്ഥാനിൽ ട്രെയിൻ പാളം തെറ്റിയ സംഭവത്തെത്തുടർന്ന് നിരവധി ട്രെയിനുകളുടെ ഗതാഗതത്തെ ഇത് ബാധിച്ചു.
അപകടത്തിന്‍റെ പശ്ചാത്തലത്തിൽ റെയിൽവേ ചില ഹെൽപ്പ് ലൈൻ നമ്പറുകൾ നൽകിയിട്ടുണ്ട്. യാത്രക്കാരുടെ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക. ജോധ്പൂരിൽ ഉള്ളവർക്ക് വേണ്ടി 0291- 2654979(1072), 0291- 2654993(1072), 0291- 2624125, 0291- 2431646. പാലി മർവാറിൽ ഉളളവർക്ക് വേണ്ടി – 0293- 2250324, 138
, 1072
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.