തിരുവനന്തപുരം : അന്യസംസ്ഥാന തൊഴിലാളികള്‍ക്കു പിന്നില്‍ തീവ്രവാദികളുണ്ടെന്ന സംശയം അന്വേഷണം ശക്തമാക്കുന്നു. പായിപ്പാട്ടെ ഇതര സംസ്ഥാന തൊഴിലാളികളു ടെ പ്രതിഷേധത്തില്‍ അറസ്റ്റ് തുടരുകയാണ്. തീവ്ര നിലപാടുള്ള ജമാഅത്ത് ഇസ്ലാമിയുടെ രാഷ്ട്രീയ വിഭാഗം വെല്‍ഫയര്‍ പാര്‍ട്ടിയുടെ ജില്ലാ അധ്യക്ഷന്‍ അറസ്റ്റില്‍ ആയതോടെ സര്‍ക്കാര്‍ ഈ പ്രതിഷേധത്തിന് ആസൂത്രണം നടെന്നെന്ന വാദം ഉറപ്പിച്ചിരിക്കുകയാണ്. നേരത്തെ തന്നെ ഒരു മാധ്യമ സ്ഥാപനം നടത്തിയ ഇടപെടലാണ് പ്രതിഷേധത്തിന് കാരണമായതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. പിന്നാലെ പ്രതിഷേധത്തില്‍ ആസൂത്രിതമായ നീക്കം നടന്നെന്ന ആരോപണം മുഖ്യമന്ത്രി തന്നെ ഉന്നയിക്കുകയും സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. സംഭവത്തില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നാലെ വെല്‍ഫയര്‍ പാര്‍ട്ടി ജില്ലാ അധ്യക്ഷന്‍ നാസര്‍ ആറാട്ട്പുഴയെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യലിന് ശേഷം വിട്ടയയ്ക്കുകയും ആയിരുന്നു.
ബംഗാള്‍ സ്വദേശികളായ അന്‍വര്‍ മുഹമ്മദ് റിഞ്ചു എന്നിവരാണ് പോലീസ് അറസ്റ്റ് ചെയ്ത ഇതര സംസ്ഥാന തൊഴിലാളികള്‍. പായിപ്പാട്ടിന് പിന്നാലെ പെരുമ്പാവൂരില്‍ പ്രതിഷേധത്തിനായി ഇതര സംസ്ഥാന തൊഴിലാളികള്‍ സംഘടിച്ചതും ആസൂത്രിതം എന്നാണ് സംശയം.
എന്നാല്‍ ഇത് വെല്‍ഫയര്‍ പാര്‍ട്ടിയില്‍ മാത്രമല്ല, അതിലും തീവ്ര നിലപാടുള്ള സംഘടനകള്‍ക്ക് പങ്കുണ്ടോ എന്ന അന്വേഷണം ആണ് പോലീസ് നടത്തുന്നത്. സിഎഎ വിരുദ്ധ പ്രക്ഷോഭ സമയത്ത് മുഖ്യമന്ത്രി തീവ്ര സ്വഭാവമുള്ള സംഘടന എന്ന് വിശേഷിപ്പിച്ച പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ എന്നീ സംഘടനകളുടെ
ഇടപെടല്‍ പ്രതിഷേധത്തില്‍ ഉണ്ടായോ എന്ന കാര്യത്തില്‍ പോലീസ് അന്വേഷണം നടത്തുകയാണ്. വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതും ആസൂത്രിതമാണോ എന്ന അന്വേഷണവും പോലീസ് നടത്തുന്നുണ്ട്. എന്തായാലും കേന്ദ്ര ഏജന്‍സികള്‍ ഇക്കാര്യത്തില്‍ വിവരം ശേഖരിക്കുന്നുണ്ട്. ലോക്ക് ഡൌണ്‍ അട്ടിമറിയ്ക്കുന്നതിന്
ആസൂത്രിത നീക്കം രാജ്യവ്യാപകമായി നടന്നോ എന്ന കാര്യത്തിലും കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുകയാണ്.