എറണാകുളം സിനഗോഗ് പള്ളിക്ക് നേരെ ആക്രമണം നടത്തിയ പ്രതിക്ക് തീവ്രവാദബന്ധമെന്ന് സംശയം ; പ്രതിഫലം ക്രിപ്‌റ്റോ കറന്‍സിയായി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എറണാകുളം മാര്‍ക്കറ്റിലെ കടവുഭാഗം സിനഗോഗ് പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിയെ എന്‍ഐഎ ചോദ്യം ചെയ്തു. അറസ്റ്റിലായ യുവാവിന് തീവ്രവാദ ബന്ധമുണ്ടെന്നാണ് സംശയം. പ്രതിയെ ഭീകര വിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. പിടിയിലായ എബിന്‍ പോള്‍ തീവെപ്പ് മൊബൈലില്‍ ചിത്രീകരിച്ചു. ഇയാളുടെ ടെലിഗ്രാം ചാറ്റുകളിലും ദുരൂഹതയുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മാര്‍ക്കറ്റിന് സമീപമുള്ള ജൂതപള്ളിക്ക് നേരെ ആക്രമണമുണ്ടായത്.

പള്ളിയുമായി ബന്ധമുള്ള ബ്ലോസമെന്ന നഴ്‌സറിക്കാണ് പ്രതി തീവെച്ചത്. വിഷയത്തിന്റെ സെന്‍സിറ്റീവ് സ്വഭാവം കണക്കിലെടുത്ത് വ്യാപക അന്വേഷണമാണ് പോലീസ് നടത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും കാറിന്റെ വിവരങ്ങളില്‍ നിന്നുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പുത്തന്‍ കുരിശ് സ്വദേശിയാണ് പ്രതിയായ എബിന്‍ പോള്‍. പ്രതിയുടെ അച്ഛനെ പോലീസ് ആദ്യം കണ്ടെത്തുകയും പിന്നീട് പിതാവില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതി ഒറ്റയ്ക്ക് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് എത്തുകയുമായിരുന്നു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊടുങ്ങല്ലൂരിൽ കസ്റ്റഡിയിലെടുത്ത പതിനെട്ടുകാരൻ മരിച്ചതിൽ പോലീസിനെതിരെ കുടുംബം

0
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ തുടർന്ന് 18 വയസുകാരൻ മരിച്ച...

സിജെപി നേതാക്കളായ അശുതോഷ് റാങ്കയും സൗരവ് ദാസും ജയിലിലേക്ക് ; അജിൻക്യ ഷിൻഡെയ്ക്ക് ജാമ്യം

0
ന്യൂഡല്‍ഹി : ജന്തർമന്തറിൽ അതിക്രമിച്ചുകടന്ന കേസിൽ അറസ്റ്റിലായ കോക്രോച്ച് ജനതാ പാർട്ടി...

പാമ്പാകുട ബാറ് പരിസരത്തെ ആക്രമണത്തിൽ രണ്ടുപേർ അറസ്റ്റിൽ

0
കൊച്ചി: പാമ്പാകുട ബാറ് പരിസരത്തെ ആക്രമണത്തിൽ രണ്ടുപേർ അറസ്റ്റിൽ. കാക്കൂർ വെട്ടിമൂട്...

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വീട്ടമ്മ മരിച്ച സംഭവം : മെഡിക്കല്‍...

0
കോഴിക്കോട് : മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ രോഗി മരിച്ച...