കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ നിയമനങ്ങളിലും ഇ.ഡി അന്വേഷണം. സ്‌പേസ് പാര്‍ക്ക് സ്‌പെഷ്യല്‍ ഓഫീസര്‍ സന്തോഷ് കുറിപ്പിന്റെ മൊഴിയും ഇ.ഡി രേഖപ്പെടുത്തി. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് പ്രതിനിധികള്‍ക്കും ഇ.ഡി നോട്ടീസ് അയച്ചു. വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ അന്വേഷണം മുറുകുമ്പോള്‍ തന്നെയാണ് സ്വപ്‌നയുടെ നിയമനത്തെ കുറിച്ചും അന്വേഷണം നടക്കുന്നത്. സ്വപ്‌നക്ക് ജോലി തരപ്പെടുത്തി കൊടുത്തത് മുഖ്യമന്ത്രിയുടെ അറിവോടെയാണ് എന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. എം ശിവശങ്കറാണ് സ്വപ്‌നക്കായി ജോലി തരപ്പെടുത്തി കൊടുത്തിരുന്നത്.
നേരത്തെസ്‌പേസ് പാര്‍ക്കിലെ തന്റെ നിയമനം കമ്മീഷന്‍ നേടിയെടുക്കുന്നതിന് വേണ്ടിയായിരുന്നുവെന്ന് സ്വപ്ന സുരേഷ് ആരോപണം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ മകള്‍ വീണാ വിജയന്‍ ശിവശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് ചര്‍ച്ച നടത്തിയാണ് തന്നെ നിയമിച്ചതെന്നും ഇക്കാര്യങ്ങളുടെ തെളിവ് ഇഡിക്ക് നല്‍കിയിരുന്നുവെന്നും സ്വപ്ന സുരേഷ് വിശദീകരിച്ചിരുന്നു. ഇതിലേക്കാണ് അന്വേഷണം നീളുന്നത്. കോടതിയില്‍ നല്‍കിയ 164 മൊഴിയില്‍ മുഖ്യമന്ത്രിയെ ഏതെല്ലാം രീതിയിലാണ് താന്‍ സഹായിച്ചതെന്ന് സ്വപ്‌ന മുമ്പ് വെളിപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയെയും ശിവശങ്കറിനെയും സഹായിച്ചതെന്നാണ് സ്വപ്‌ന പറഞ്ഞത്.
സ്വപ്‌ന മുമ്പ് വെളിപ്പെടുത്തിയത് ഇങ്ങനെയാണ്:
കോവിഡ് കാലത്ത് കേരളത്തിലെ ജനങ്ങളുടെ വിവരങ്ങള്‍ അമേരിക്കല്‍ കമ്ബനിയായ സ്പ്രിംങ്ക്‌ളറിന് വില്‍പ്പന നടത്തിയെന്ന കാര്യം ശിവശങ്കറാണ് എന്നോട് പറഞ്ഞത്. ഇക്കാര്യങ്ങളില്‍ ഇടനില നിന്നത് ശിവശങ്കറാണ്. വീട്ടില്‍ വരുമ്പോഴാണ് എന്നോട് ശിവശങ്കര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഇഡിയുടെ കയ്യില്‍ ഇക്കാര്യങ്ങളില്‍ തെളിവുകളുണ്ട്. സാമ്പത്തിക ഇടപാടുകളിലെ ചര്‍ച്ചകളുടെ തെളിവുകള്‍ , കെ റെയില്‍, സ്പ്രിംങ്ക്‌ളര്‍ രേഖകള്‍, വാട്‌സ് ആപ്പ് ചാറ്റുകള്‍ അടക്കം ഇഡിക്ക് തെളിവായി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയും ഭാര്യയും ഇടപെട്ടത്, മകള്‍ക്ക് വേണ്ടി നടത്തിയ ഇടപെടല്‍, അന്നത്തെ സ്പീക്കറുടെ ഇടപെടല്‍ അടക്കമുള്ള തെളിവുകള്‍ ഇഡിയുടേയും എന്‍ഐഎയുടേയും കൈവശമുണ്ട്.
ശവശങ്കറില്‍ നിന്നാണ് ഞാന്‍ പല വിവരങ്ങളും അറിഞ്ഞത്. കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളെയാണ് ഇവര്‍ പല പ്രൊജക്ടുകള്‍ക്കും കൊണ്ടുവരുന്നത്. അതില്‍ സംസ്ഥാനത്തിന് പുറത്തുള്ളതും രാജ്യത്തിന് പുറത്തുള്ളതുമുണ്ട്. അതില്‍ നിന്നും ലഭിക്കുന്ന കമ്മീഷനാണ് ഇവര്‍ക്കുള്ള ലാഭം. അത് പലതും മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനാണ് ചെയ്തത്. സ്‌പേസ് പാര്‍ക്കില്‍ എന്നെ നിയമിച്ചതും കമ്മീഷന്‍ ഇടപാടുകള്‍ക്ക് വേണ്ടിയാണ്. കമ്മീഷന്‍ വിലപേശലുകള്‍ നടത്തിയിരുന്നത് ഞാനാണ്. എന്റെ വിദ്യാഭ്യാസ യോഗ്യത മതിയാവില്ലെന്ന് പറഞ്ഞതോടെ മുഖ്യമന്ത്രിയും മകള്‍ വീണയും ശിവശങ്കറും ചേര്‍ന്ന് കെപിഎംജിക്ക് പ്രൊജക്‌ട് നല്‍കില്ലെന്ന് തീരുമാനിക്കുകയും പിന്നീട് സിഡ്ബ്ല്യൂസിക്ക് നല്‍കുകയുമായിരുന്നു. എനിക്ക് ഇവിടെ ഒരു ലക്ഷം രൂപയായിരുന്നു ശമ്പളം. മുഖ്യമന്ത്രിയുടെയും മകള്‍ വീണയുടേയും അറിവോടെയാണ് എന്നെ കമ്പനികളുമായുള്ള വിലപേശലിനായി നിയമിച്ചത്. ഇതിനെല്ലാം ശിവശങ്കറുമായുള്ള വാട്‌സ് ആപ്പ് ചാറ്റ് തെളിവുണ്ട്. മുഖ്യമന്ത്രി പിഎയുടെ ഫോണിലാണ് ശിവശങ്കറുമായി ചര്‍ച്ച നടത്തിയത്. ഇതുമായി ബന്ധപ്പെട്ട തെളിവുകളെല്ലാം ഇഡിക്ക് നല്‍കിയിട്ടുണ്ട്.
അതേസമയം വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ പദ്ധതിയുടെ മുന്‍ സിഇഒ യു.വി.ജോസിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്നും ചോദ്യം ചെയ്യുന്നുണ്ട്. ജോസിന്റെ അറസ്റ്റ് രേഖപ്പെടുത്തി മാപ്പു സാക്ഷിയാക്കുന്ന് ഇഡിയുടെ പരിഗണനയിലാണ്. ജോസിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം എത്തിക്കാനാണ് നീക്കം.
ലൈഫ് മിഷന്‍ കോഴക്കേസില്‍ മുന്‍ സിഇഒ. യു.വി.ജോസിനെതിരെ കുരുക്ക് മുറുകുകയാണ്. അറസ്റ്റിലായ യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജോസിനെ പ്രതിയാക്കാനുള്ള ആലോചന. വടക്കാഞ്ചേരി പദ്ധതിയുടെ കരാര്‍ യൂണിടാക്കിന് നല്‍കിയത് സംബന്ധിച്ച് യു.വി.ജോസിനും അറിവുണ്ടായിരുന്നു എന്നാണ് സന്തോഷ് ഈപ്പന്റെ മൊഴി. കോഴയുടെ ഒരുപങ്ക് യു.വി.ജോസും കൈപ്പറ്റിയിട്ടുണ്ടെന്നും സന്തോഷ് ഈപ്പന്‍ പറയുന്നു. മാപ്പു സാക്ഷിയാകാന്‍ സന്തോഷ് ഈപ്പനും തയ്യാറാണെന്നാണ് സൂചന.
യുഎഇ സംഘടനയായ റെഡ് ക്രെസന്റ് നല്‍കിയ 19 കോടി രൂപയില്‍ 4.5 കോടി രൂപ കോഴയായി നല്‍കിയാണു സന്തോഷ് ഈപ്പന്റെ കമ്ബനിയായ യൂണിടാക് പദ്ധതിയുടെ നിര്‍മ്മാണക്കരാര്‍ നേടിയതെന്നാണ് ഇഡിയുടെ കേസ്. കസ്റ്റഡിയിലുള്ള ഈപ്പനെയും യു.വി.ജോസിനെയും ഒരുമിച്ചിരുത്തിയും ചോദ്യംചെയ്യും. ഇന്നലെ ഒന്‍പത് മണിക്കൂറിലധികം ചോദ്യംചെയ്താണ് യു.വി.ജോസിനെ വിട്ടയച്ചത്. ഈപ്പന്‍ വ്യാഴാഴ്ച വരെ ഇഡി കസ്റ്റഡിയില്‍ തുടരും. നിലവിലെ സാഹചര്യത്തില്‍ ജോസിനെ മാപ്പുസാക്ഷിയാക്കിയാല്‍ കേസ് അട്ടിമറിക്കപ്പെടുമോ എന്നതും ഇഡി പരിശോധിക്കുന്നുണ്ട്.
പദ്ധതിയുടെ ഭാഗമായി ഒന്‍പതുകോടിയോളം രൂപ ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പെടെ കൈക്കൂലി നല്‍കിയെന്നാണ് സ്വപ്നയുടെ മൊഴി. നിലവില്‍ നാലരക്കോടിയുടെ കോഴിയിടപാട് നടന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഇതില്‍ ഒരു പങ്ക് മറ്റു ചിലര്‍ക്കും കിട്ടിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനും സംശയ നിഴലിലാണ്. രവീന്ദ്രനെ തുടര്‍ന്നും ചോദ്യം ചെയ്യും. ഇതിന് മുന്നോടിയായാണ് യുവി ജോസിനെ ഇഡി ചോദ്യം ചെയ്യുന്നത്. രവീന്ദ്രനിലൂടെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട മറ്റ് ചിലരിലേക്കും അന്വേഷണം എത്തിയേക്കും.
സന്തോഷ് ഈപ്പനെ യുവി ജോസിന് പരിചയപ്പെടുത്തിയത് എം ശിവശങ്കറാണെന്ന് കഴിഞ്ഞ ദിവസം യു വി ജോസ് മൊഴി നല്‍കിയിരുന്നു. ലൈഫ് മിഷന്‍ പദ്ധതിയില്‍ വടക്കാഞ്ചേരി പദ്ധതിയുടെ കരാറുകാരനായിരുന്നു യൂണിടാക് ഉടമയായ സന്തോഷ് ഈപ്പന്‍. യുഎഇയിലെ സന്നദ്ധ സംഘടനയായ റെഡ് ക്രസന്റില്‍ നിന്ന് ലഭിച്ച 20 കോടിയോളം രൂപയില്‍ നിന്ന് നാലരക്കോടിയോളം രൂപയാണ് കമ്മീഷനായി സന്തോഷ് ഈപ്പന്‍ എത്തിച്ച് നല്‍കിയത്. ഈ കള്ളപ്പണ ഇടപാടിലാണ് ഇ ഡിയുടെ അറസ്റ്റ്.
യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥന്‍ ഖാലിദ് അടക്കമുള്ളവര്‍ക്ക് ഡോളറാക്കി മാറ്റിയാണ് കള്ളപ്പണം കൈമാറിയതെന്നും വ്യക്തമായിട്ടുണ്ട്. നേരത്തെ സ്വപ്ന സുരേഷ് നല്‍കിയ മൊഴിയുടെ കൂടി പശ്ചാത്തലത്തിലാണ് സന്തോഷ് ഈപ്പന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മ്മാണത്തിന്റെ കരാര്‍ നല്‍കിയത് മുഖ്യമന്ത്രിയുടെ പൂര്‍ണ്ണ അറിവോടെ എന്നാണ് യുവി ജോസ് നല്‍കുന്ന സൂചന. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് കരാര്‍ നല്‍കിയതെന്നും മുന്‍ എംഎല്‍എ അനില്‍ അക്കരെ ആരോപിച്ചിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033