കണ്ണൂര്‍: സിപിഎം നേതാവിന്റെ പരാതിയില്‍ സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കുമെതിരായ പരാതിയില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. കണ്ണൂര്‍ എസ്പി ഹേമലത ഐപിഎസിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘം പ്രവര്‍ത്തിക്കുക. കണ്ണൂര്‍ സിറ്റി, റൂറല്‍ എഎസ്പി മാരും, ഡിവൈഎസ്പിമാരും സംഘത്തിലുണ്ട്. പരാതിക്കാരനായ സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറിയുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും. സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. സന്തോഷാണ് പോലീസില്‍ പരാതി നല്‍കിയത്.
പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ഇരുവരും അപവാദ പ്രചാരണം നടത്തുകയാണെന്നാണ് ആരോപണം. സിപിഎം നേതാക്കള്‍ക്കെതിരെ ഗൂഢാലോചന നടക്കുന്നതായും പ്രതിപക്ഷം സംസ്ഥാനത്ത് കലാപത്തിന് ശ്രമിക്കുന്നതായും പരാതിയില്‍ പറയുന്നുണ്ട്. കലാപശ്രമം, ഗൂഢാലോചന, വ്യാജ രേഖ ചമക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.