കുവൈറ്റ് സിറ്റി: അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠ നടന്ന ദിനത്തിൽ ഗൾഫ് രാജ്യത്ത് മധുരം വിതരണം ചെയ്ത പ്രവാസികളുടെ പണി പോയതായി റിപ്പോർട്ടുകൾ. കുവൈത്തിൽ ജോലി ചെയ്തിരുന്ന ഒമ്പത് ഇന്ത്യക്കാരെയാണ് പിരിച്ചുവിട്ടത്. ഇവർ രണ്ട് കമ്പനികളിലായിട്ടാണ് ജോലി ചെയ്തിരുന്നത്.
തിങ്കളാഴ്ച പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് സഹപ്രവർത്തകർക്കൊക്കെ മധുരം നൽകുകയും ആഹ്ളാദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അന്ന് രാത്രിയോടെ ഇവരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചെന്നാണ് റിപ്പോർട്ടുകൾ. ജോലി ചെയ്ത ഇന്ത്യക്കാരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.