Saturday, July 5, 2025 11:13 am

പള്ളിയോട സേവാ സംഘം ആറന്മുള സത്രക്കടവിൽ സംഘടിപ്പിച്ച നീന്തൽ പരിശീലന കളരി സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : പള്ളിയോട സേവാ സംഘം ആറന്മുള സത്രക്കടവിൽ സംഘടിപ്പിച്ച നീന്തൽ പരിശീലന കളരി സമാപിച്ചു. മൂന്നു ദിവസങ്ങളിലായി നടന്ന പരിശീലനത്തിൽ 300 ഓളം കുട്ടികൾ പങ്കെടുത്തു. മൂന്നാം ദിവസത്തെ പരിശീലനം ആറന്മുള എസ്. എച്ച്.ഒ പ്രവീൺ ഉദ്ഘാടനം ചെയ്തു. കെ.വി സാംബദേവൻ, പ്രസാദ് ആനന്ദഭവൻ, രമേശ്‌ മാലിമേൽ, എം.കെ ശശികുമാർ പണ്ടനാട്, പി.ആർ ഷാജി, ശശി മാലക്കര, സി.കെ ജയപ്രകാശ്, മനേഷ് എസ്.നായർ, മോഹൻ ജി.നായർ, സി.ജി പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു. നീന്തൽ പരിശീലനത്തോടൊപ്പം വെള്ളത്തിൽ വീഴുന്നവരെ എങ്ങിനെ രക്ഷപെടുത്തണം, ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ, വെള്ളം കുടിച്ചാൽ ചെയ്യേണ്ടുന്ന പ്രഥമശുശ്രുഷ തുടങ്ങിയ കാര്യങ്ങളും പരിശീലന കളരിയിൽ പങ്കെടുത്ത കുട്ടികൾക്കു വ്യക്തമാക്കിക്കൊടുത്തു. പത്തനംതിട്ട ഫയർ ഫോഴ്സിലെ എസ്.എഫ്.ആർ.ഒ പ്രേകുമാറിന്റെ നേതൃത്വത്തിലുള്ള സ്കൂബാ ടീമീനൊപ്പം പള്ളിയോടം അമരക്കാരനായ നെടുമ്പ്രയാർ തങ്കച്ചനും പരിശീലനത്തിൽ പങ്കാളിയായി. നീന്തൽ പരിശീലനകളരി വരും വർഷവും തുടരുമെന്ന് ഭാരവാഹികൾ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പോക്‌സോ കേസില്‍ പ്രതിയായ യുവാവ് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കവെ പിടിയില്‍

0
കോഴിക്കോട് : പോക്‌സോ കേസില്‍ പ്രതിയായ യുവാവ് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കവെ...

വനമഹോത്സവം ; പടയണിപ്പാറ – കോമള വിലാസം എൽ.പി സ്കൂളിൽ ബോധവൽക്കരണ ക്ലാസ്...

0
ചിറ്റാർ : ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലുള്ള കൊടുമുടി - കാരികയം...

പടയപ്പ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി

0
മൂന്നാ‌ർ: പടയപ്പ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി. മൂന്നാർ മാട്ടുപ്പെട്ടിയിൽ ആണ്...