ബേൺ: 2025 ജനുവരി ഒന്നു മുതൽ ബുർഖ നിരോധനം നടപ്പാക്കാനൊരുങ്ങി സ്വിറ്റ്‌സർലൻഡ്. മുഖം മറയ്‌ക്കുന്നതിനുള്ള നിരോധനം വിമാനങ്ങളിലോ നയതന്ത്ര, കോൺസുലാർ പരിസരങ്ങളിലോ ബാധകമല്ലെന്ന് സ്വിസ് സർക്കാർ വ്യക്തമാക്കി. കൂടാതെ, ആരാധനാലയങ്ങളിലും മറ്റ് പുണ്യസ്ഥലങ്ങളിലും മുഖം മറയ്‌ക്കുന്ന വസ്ത്രങ്ങൾ അനുവദിക്കും.n2021ൽ നടത്തിയ ഹിതപരിശോധനയെ തുടർന്നാണ് സ്വിറ്റ്സർലൻഡിൽ മുഖാവരണം നിരോധിക്കാനുള്ള നീക്കം പ്രാബല്യത്തിൽ വരുത്തുന്നത്. നിയമം ലംഘിക്കുന്നവർക്ക് 1,000 സ്വിസ് ഫ്രാങ്ക് (ഏകദേശം $1,144) വരെ പിഴ ചുമത്തുമെന്നും ഫെഡറൽ കൗൺസിൽ അറിയിച്ചു. പരമ്പരാഗത ആചാരങ്ങൾ, കല ആവിഷ്കാരങ്ങൾ, പൊതുസമ്മേളനങ്ങൾ, പ്രതിഷേധങ്ങൾ തുടങ്ങിയ സന്ദർഭങ്ങളിൽ മുഖം മറക്കാൻ അവകാശമുണ്ട്. തുനീഷ്യ, ഓസ്ട്രിയ, ഡെൻമാർക്, ഫ്രാൻസ്, ബെൽജിയം, അടക്കം 16 രാജ്യങ്ങൾ നേരത്തെ ബുർഖ നിരോധനം നടപ്പാക്കിയിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ദേശീയ കൗൺസിൽ ബുർഖ നിരോധന ബിൽ അവതരിപ്പിച്ചത്. മുസ്‍ലിം സംഘടനകളിൽ നിന്ന് ശക്തമായ വിമർശനം നേരിട്ടെങ്കിലും 51 ശതമാനം വോട്ടർമാർ നിരോധനത്തെ പിന്തുണച്ചു. ബില്ലിന് 151-29 വോട്ടോട് കൂടിയാണ് പിന്തുണ ലഭിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1