പത്തനംതിട്ട : അഞ്ച് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് വേണ്ടി കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ സിമ്പോസിയം നടത്തും. ‘കേരളത്തിന്റെ വികസനം സിൽവർലൈനിലൂടെ’ എന്നതാണ് വിഷയം. സംസ്ഥാനത്തെ എല്ലാ സ്കൂൾ വിദ്യാർഥികൾക്കും ഇതിൽ പങ്കെടുക്കാം. എല്ലാ ജില്ലകളിൽ നിന്നുമുള്ള കുട്ടികളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനും വിദ്യാർഥികളുടെ സൗകര്യം പരിഗണിച്ചും ഓൺലൈനായാണ് സിമ്പോസിയം നടത്തുന്നത്.
പുതിയ ഗതാഗതസംവിധാനങ്ങളെക്കുറിച്ചും സുസ്ഥിരവികസനത്തിലൂന്നിയ യാത്രാസൗകര്യങ്ങളെക്കുറിച്ചും വിദ്യാർഥികൾക്ക് ആശയങ്ങൾ പങ്കുവെയ്ക്കാം. സിമ്പോസിയത്തിൽ പങ്കെടുക്കുന്നതിന് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. താഴെയുള്ള ക്യു ആർ കോഡ് സ്കാൻ ചെയ്തും വെബ്സൈറ്റ് വഴിയും രജിസ്റ്റർ ചെയ്യാം.
വെബ്സൈറ്റ് – https://keralarail.com/registration-form-for-student…/