പത്തനംതിട്ട : പത്തനംതിട്ട നഗരസഭാ ബസ് സ്റ്റാൻഡിനുള്ളിലെ കടകളിൽനിന്ന് മലിനജലം ഡ്രെയ്നേജിലേക്ക് ഒഴുക്കിവിടുന്നതിനുള്ള സംവിധാനം സജ്ജമാകുന്നു. കടകളിൽ സ്ഥാപിക്കുന്ന പൈപ്പിലൂടെ വ്യാപാരികൾക്ക് മലിനജലം കളയാം. ഇത് സ്റ്റാൻഡിലെ ഡ്രെയ്നേജ് സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുണ്ടാകും. വെള്ളം മാത്രമേ കളയാനാകൂ. നാരങ്ങാതോട് പോലുള്ള വസ്തുക്കൾ ഇതിലൂടെ കളഞ്ഞാൽ പൈപ്പ് തടസ്സപ്പെടും. ഇത് ഒഴിവക്കാനായി പൈപ്പിൽ അരിപ്പ ഘടിപ്പിക്കും. ഡ്രെയ്നേജിൽനിന്ന് വെള്ളം തോട്ടിലേക്ക് ഒഴുക്കാനായി ട്രീറ്റ്മെന്റ് സംവിധാനവും ഒരുക്കുന്നുണ്ട്. വരാന്തകൾ ടൈൽ പാകുന്ന ജോലി പുരോഗമിക്കുകയാണ്. പൊതുസ്ഥലത്തേക്കുള്ള ഇറക്കുകൾ ഒഴിവാക്കാൻ വ്യാപാരികളുമായി ധാരണയായിട്ടുണ്ട്. സ്റ്റാൻഡിൽ നിരീക്ഷണക്യാമറകൾ സ്ഥാപിക്കുന്ന ജോലിയും ഉടൻ പൂർത്തിയാകും.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]