Saturday, June 22, 2024 5:00 pm

ടി. പി. വധക്കേസിലെ പ്രതികളെ തുറന്നുവിടാൻ പിണറായി തീരുമാനിക്കുന്നതിൽ ഒരത്ഭുതവും മലയാളികൾ കാണാനിടയില്ല : കെ സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ടിപി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള സംസ്ഥാന സർക്കാർ തീരുമാനം നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ടി. പി. ചന്ദ്രശേഖരൻ വധക്കേസ്സിലെ പ്രതികളെ തുറന്നുവിടാൻ പിണറായി വിജയൻ തീരുമാനിക്കുന്നതിൽ ഒരത്ഭുതവും മലയാളികൾ കാണാനിടയില്ല. ജയിലിൽ കഴിഞ്ഞ ദിവസങ്ങളിലെല്ലാം വീട്ടിലെ വെറൈറ്റി ഫുഡ്, ഒന്നാന്തരം മദ്യം, ആവശ്യമെങ്കിൽ മയക്കുമരുന്ന്,കമ്യൂണിക്കേഷന്റെ ഏറ്റവും ലേറ്റസ്റ്റ് വേർഷൻസ് എല്ലാം അതായത് ഫോൺവിളിയും വാട്ട്സ് ആപ്പും മാത്രമല്ല ഫേസ് ബുക്കും ഇൻസ്റ്റാഗ്രാമും അതിനപ്പുറമുള്ളതെല്ലാം അനുവദിക്കപ്പെട്ടിരുന്നുവെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

ജയിലിലിരുന്ന് സ്വർണ്ണം കടത്താം ക്വാറി നടത്താം ചെങ്കൽ ഖനനം നടത്താം കല്യാണം കഴിക്കാം കുട്ടികളെ ജനിപ്പിക്കാം അങ്ങനെ എന്തും അവർക്ക് കഴിയുമായിരുന്നു. എന്തോ പുതിയ കാര്യം സംഭവിച്ചതുപോലെയാണ് പല മാധ്യമപ്രവർത്തകരും വാർത്തകൾ കൊടുക്കുന്നത്. പ്രതിപക്ഷനേതാവ് സതീശൻജി ഞെട്ടുന്നത്. ഇതെല്ലാം എല്ലാവരും അറിഞ്ഞുകൊണ്ടുള്ള നാടകമാണ്. വടകര എം. എൽ. എ യും ചന്ദ്രശേഖരന്റെ ധർമ്മപത്നിയുമായ കെ. കെ രമയും ഞെട്ടുന്നുണ്ടാവില്ല. കാരണം ചന്ദ്രശേഖരൻ കൊലക്കേസ്സ് പിണറായി വിജയനിലേക്ക് എത്തുമെന്നുറപ്പയപ്പോൾ സഹായത്തിനെത്തിയ കുഞ്ഞാലിക്കുട്ടിയോടും തിരുവഞ്ചൂരിനോടും ഉമ്മൻചാണ്ടിയുടെ മകനോടും പിന്നെ ആജീവനാന്ത പിണറായി ഏജന്റായ വി. ഡി സാറിനോടുമൊപ്പം അവരും ഒരു യു. ഡി. എഫ് എം. എൽ. എ ആണല്ലോ എന്നും സുരേന്ദ്രൻ കുറിച്ചു.

കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്
ടി. പി. ചന്ദ്രശേഖരൻ വധക്കേസ്സിലെ പ്രതികളെ തുറന്നുവിടാൻ പിണറായി വിജയൻ തീരുമാനിക്കുന്നതിൽ ഒരത്ഭുതവും മലയാളികൾ കാണാനിടയില്ല. അല്ലെങ്കിൽ തന്നെ ഈ കൊടും ക്രിമിനലുകൾ എത്ര ദിവസം ജയിലിലുണ്ടായിരുന്നു എന്നാണ് മലയാളികൾ വിചാരിക്കുന്നത്? ഇനി ജയിലിൽ കഴിഞ്ഞ ദിവസങ്ങളിലെല്ലാം അവർക്ക് ജയിൽ നിയമങ്ങളെന്തെങ്കിലും ബാധകമായിരുന്നു എന്ന് ഈ സത്യാനന്തരകാലത്ത് ഏതെങ്കിലും മലയാളി വിശ്വസിക്കുന്നുണ്ടോ? അവർക്കവിടെ വീട്ടിലെ വെറൈറ്റി ഫുഡ്, ഒന്നാന്തരം മദ്യം, ആവശ്യമെങ്കിൽ മയക്കുമരുന്ന്,കമ്യൂണിക്കേഷന്റെ ഏറ്റവും ലേറ്റസ്റ്റ് വേർഷൻസ് എല്ലാം അതായത് ഫോൺവിളിയും വാട്ട്സ് ആപ്പും മാത്രമല്ല ഫേസ് ബുക്കും ഇൻസ്റ്റാഗ്രാമും അതിനപ്പുറമുള്ളതെല്ലാം അനുവദിക്കപ്പെട്ടിരുന്നു. പിന്നെ ജയിലിലിരുന്ന് സ്വർണ്ണം കടത്താം ക്വാറി നടത്താം ചെങ്കൽ ഖനനം നടത്താം കല്യാണം കഴിക്കാം കുട്ടികളെ ജനിപ്പിക്കാം അങ്ങനെ എന്തും അവർക്ക് കഴിയുമായിരുന്നു. എന്തോ പുതിയ കാര്യം സംഭവിച്ചതുപോലെയാണ് പല മാധ്യമപ്രവർത്തകരും വാർത്തകൾ കൊടുക്കുന്നത്. പ്രതിപക്ഷനേതാവ് സതീശൻജി ഞെട്ടുന്നത്. ഇതെല്ലാം എല്ലാവരും അറിഞ്ഞുകൊണ്ടുള്ള നാടകമാണ്. വടകര എം. എൽ. എ യും ചന്ദ്രശേഖരന്റെ ധർമ്മപത്നിയുമായ ശ്രീമതി കെ. കെ രമയും ഞെട്ടുന്നുണ്ടാവില്ല. കാരണം ചന്ദ്രശേഖരൻ കൊലക്കേസ്സ് പിണറായി വിജയനിലേക്ക് എത്തുമെന്നുറപ്പയപ്പോൾ സഹായത്തിനെത്തിയ കുഞ്ഞാലിക്കുട്ടിയോടും തിരുവഞ്ചൂരിനോടും ഉമ്മൻചാണ്ടിയുടെ മകനോടും പിന്നെ ആജീവനാന്ത പിണറായി ഏജന്റായ വി. ഡി സാറിനോടുമൊപ്പം അവരും ഒരു യു. ഡി. എഫ് എം. എൽ. എ ആണല്ലോ. താത്വികമായി പറഞ്ഞാൽ ഫാസിസ്റ്റ് മോദിയും നാസി സംഘപരിവാറുമാണ് അവരുടേയും മുഖ്യശത്രു. ഇൻഡി സഖ്യത്തിലെ പ്രധാന താരം പിണറായി ശത്രുവിന്റെ ശത്രു മിത്രം. അടിക്കുറിപ്പ്. ജയിലിലെ കാര്യങ്ങളൊക്കെ അറിയാൻ മുഖ്യനുള്ള എല്ലാ അധികാരങ്ങളും പ്രതിപക്ഷനേതാവിനുമുണ്ട്

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഒന്നാം സമ്മാനം 80 ലക്ഷം രൂപ ; കാരുണ്യ KR 659 ലോട്ടറി ഫലം...

0
കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ കാരുണ്യ KR 659 ലോട്ടറി ഫലം...

ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ പത്താം വാർഷികാഘോഷങ്ങൾക്ക് ജൂൺ 24-ന് തുടക്കം ; ഉദ്ഘാടനം...

0
തിരുവനന്തപുരം : കേരള സര്‍ക്കാരിന്‍റെ സഹകരണത്തോടെ ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ടി. അക്കാദമി...

ആരോഗ്യമന്ത്രിയുടെ വകുപ്പ് ഭരിക്കുന്നത് ഭർത്താവ് : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : സംസ്ഥാന ആരോഗ്യവകുപ്പ് കുത്തഴിഞ്ഞ അവസ്ഥയിലാണെന്നും മന്ത്രിക്കുപകരം ഭരണം നടത്തുന്നത്...

മങ്ങാരം ഗവ. യു.പി.സ്കൂളില്‍ അന്താരാഷ്ട്ര യോഗദിനാചരണം സംഘടിപ്പിച്ചു

0
പന്തളം :  മങ്ങാരം ഗവ. യു.പി.സ്കൂളിലെ യോഗ പരിശീലന ക്ലാസ്സിൻ്റെയും അന്താരാഷ്ട്ര...