കോഴിക്കോട് : ശബരിമല യുവതീപ്രവേശം, പൗരത്വ ഭേദഗതി നിയമം എന്നിവയുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു നടന്ന പ്രക്ഷോഭങ്ങളിൽ ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത എല്ലാ കേസുകളും പിൻവലിക്കാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു. എന്നാൽ ശബരിമല സമരത്തിൽ ശിക്ഷ ലഭിച്ചുവെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് ടി. സിദ്ദീഖ്.
സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. കേസുകൾ പിൻവലിക്കുമെന്ന പ്രഖ്യാപനം തട്ടിപ്പാണെന്നും വിശ്വാസികളെ കബളിപ്പിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.
കേസ് പിൻവലിച്ചില്ല , ശബരിമല സമരത്തിൽ ശിക്ഷിച്ചു ; സർക്കാരിന്റെ തട്ടിപ്പെന്ന് സിദ്ദീഖ്
RECENT NEWS
Advertisment