Thursday, April 3, 2025 11:44 am

ടി20 ലോകകപ്പ് ; പാകിസ്ഥാന്‍ ഇന്ന് വീണ്ടുമിറങ്ങുന്നു – ന്യൂസിലന്‍ഡ് ആദ്യ മത്സരത്തിന്

For full experience, Download our mobile application:
Get it on Google Play

ഷാര്‍ജ : രണ്ടാമത്തെ മത്സരത്തില്‍ പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനെ നേരിടും. ഷാര്‍ജയില്‍ വൈകിട്ട് 7.30 നാണ് മത്സരം. ഇന്ത്യയെ പത്ത് വിക്കറ്റിന് തോല്‍പിച്ച പാകിസ്ഥാന് ലോകകപ്പില്‍ ഇതിനേക്കാള്‍ മികച്ചൊരു തുടക്കം സ്വപ്നത്തില്‍പ്പോലും അസാധ്യം. ന്യുസീലന്‍ഡിനെ മറികടന്നാല്‍ സെമി ഫൈനല്‍ ഉറപ്പിക്കാന്‍ പാകിസ്ഥാന് ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരില്ല.

ഗ്രൂപ്പിലെ മറ്റ് എതിരാളികള്‍ താരതമ്യേന ദുര്‍ബലര്‍. രണ്ടാം പോരിനിറങ്ങുമ്പോള്‍ പാകിസ്ഥാന് മറ്റൊരു കണക്കുകൂടി തീര്‍ക്കാനുണ്ട്. ടെസ്റ്റ് പരന്പര തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ന്യൂസിലന്‍ഡ് കഴിഞ്ഞമാസം സുരക്ഷാകാരണങ്ങള്‍ ഉന്നയിച്ച് നാട്ടിലേക്ക് മടങ്ങിയത് പാകിസ്ഥാന് അത്ര പെട്ടെന്ന് മറക്കാനാവില്ല.

ടീമില്‍ മാറ്റത്തിനും സാധ്യത തീരെ കുറവ്. ട്വന്റി 20 യില്‍ പുതിയ മേല്‍വിലാസമുണ്ടാക്കാന്‍ ഇറങ്ങുന്ന ലോക ടെസ്റ്റ് ചാന്പ്യന്‍മാരായ ന്യൂസിലന്‍ഡിന് ഷഹീന്‍ അഫ്രീദിയുടെ ആദ്യസ്‌പെല്‍ അതിജീവിക്കുകയാവും പ്രധാന വെല്ലുവിളി. ഫോമിലേക്കുയര്‍ന്നാല്‍ ഏത് ടീമിനെയും തകര്‍ക്കാന്‍ ശേഷിയുള്ള താരങ്ങളുണ്ട് കെയ്ന്‍ വില്യംസന്റെ സംഘത്തില്‍.  സ്പിന്നര്‍മാര്‍ നിര്‍ണായക പങ്കുവഹിക്കും. ഷാര്‍ജയിലെ വിക്കറ്റില്‍ ടോസ് നേടുന്നവര്‍ ബൗളിംഗ് തെരഞ്ഞെടുക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കില്ല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രാജീവ് ചന്ദ്രശേഖർ പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് എത്തി

0
പെരുന്ന : രാജീവ് ചന്ദ്രശേഖർ പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് എത്തി. ബിജെപി...

ആറാട്ടുപുഴ പള്ളിയോടത്തിന്റെ പുനരുദ്ധാരണം പള്ളിയോടപ്പുരയിൽ പുരോഗമിക്കുന്നു

0
ആറാട്ടുപുഴ : ആറാട്ടുപുഴ പള്ളിയോടത്തിന്റെ പുനരുദ്ധാരണം പള്ളിയോടപ്പുരയിൽ പുരോഗമിക്കുന്നു....

വീടുകള്‍ കയറിയിറങ്ങി മരങ്ങള്‍ വെട്ടി മരംമാഫിയ സംഘം

0
വടകര: വലുപ്പമോ ഇനമോ നോക്കാതെ മരംമാഫിയ വീടുകള്‍ കയറിയിറങ്ങി മരംമുറിക്കുന്നത് വ്യാപകമായതോടെ...

നല്ലൂർ തോമ്പിൽ കൊട്ടാരക്ഷേത്രത്തിൽ ഉത്സവവും ഭാഗവത സപ്താഹയജ്ഞവും നാലുമുതൽ

0
മലയാലപ്പുഴ : നല്ലൂർ തോമ്പിൽ കൊട്ടാരക്ഷേത്രത്തിൽ ഉത്സവവും ഭാഗവത സപ്താഹയജ്ഞവും...