ഏഴംകുളം : ഏഴംകുളം വടക്ക് തറയിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിന് ഇന്ന് തുടക്കമാകും. വൈകിട്ട് ദീപാരാധനയ്ക്കും ദീപകാഴ്ചയ്ക്കും ശേഷം 12 വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന സർപ്പബലിയും അധമ സർപ്പ ദോഷം തീരുന്നതിനു സർപ്പപാട്ടും ക്ഷേത്രത്തിൽ നടക്കും. 11ന് രാവിലെ രാവിലെ 7ന് പാൽപ്പായസ പൊങ്കാല. രാവിലെ 7.30 മുതൽ പറ വഴിപാടും ശേഷം ഭാഗവത പാരായണവും. 11മുതൽ നവകം പൂജ, പഞ്ചഗവ്യം, അഭിഷേകം. തുടർന്ന് നട അടച്ചതിനു ശേഷം അന്നദാനം.
വൈകിട്ട് 4 മുതൽ എഴുന്നെള്ളത്ത് ഘോഷയാത്ര, താലപ്പൊലി, കാവടി, ചമയ വിളക്ക് മുത്തുക്കുട ചെണ്ട മേളം, ശിങ്കാരി മേളം തെയ്യം എന്നിവയുടെ അകമ്പടിയോടെ ക്ഷേത്ര സന്നിധിയിൽ നിന്ന് പുറപ്പെട്ട് ഏഴംകുളം ദേവീക്ഷേത്രത്തിൽ എത്തി ദീപാരാധനയ്ക്ക് ശേഷം അമ്പലമുക്ക് പാലമുക്ക് വഴി വടക്കേക്കര പള്ളി ജംഗ്ഷൻ, പാറയിൽ ജംഗ്ഷനിൽ എത്തി തിരികെ തറയിലയ്യത്ത് ക്ഷേത്രത്തിൽ എത്തിച്ചേരുന്നു. എഴുന്നെള്ളത്ത് ക്ഷേത്രത്തിൽ തിരിച്ചെത്തിയതിനു ശേഷം ചന്ദനം ചാർത്തോട് കൂടിയ വിശേഷാൽ ദീപാരാധന. രാത്രി 8 മുതൽ 30 മുതൽ അരയിനിക്കോണം കാവിലമ്മ അവതരിപ്പിക്കുന്ന കൈകൊട്ടി കളി, 9.30 മുതൽ ഗാനമേള തുടർന്ന് വഴിപാട് കമ്പം.