മല്ലപ്പള്ളി : വഴിയാത്രികർക്കായി പാതയോരങ്ങളിൽ ആധുനിക സജ്ജീകരണങ്ങളോടെ നടപ്പിലാക്കിയ “ടേക്ക് എ ബ്രേക്ക്” പദ്ധതിയിലെ “വഴിയിടം” ടോയ്ലെറ്റ് നോക്കുകുത്തികളായിമാറുന്നു. നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ പന്ത്രണ്ടിനകർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി പ്രഖ്യാപിച്ച പദ്ധതിയാണ് ടേക്ക് എബ്രേക്ക്. ടോയ്ലെറ്റുകളിൽ സാനിറ്ററി നാപ്കിൻ ഡിസ്ട്രോയർ, അജൈവമാലിന്യസംഭരണ സംവിധാനങ്ങൾ, അണുനാശിനികൾ എന്നിവ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളാണ് ക്രമീകരിച്ചിരുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും ഏതു സമയത്തും വൃത്തിയായും സുരക്ഷിതമായും ഉപയോഗിക്കത്തക്ക രീതിയിൽ ആധുനിക സംവിധാനങ്ങളോടെ നിർമ്മിച്ച കെട്ടിടം പ്രയോജനപ്പെടുത്താൻ കഴിയുമെന്നായിരുന്നു പ്രഖ്യാപനം.
ശുചിത്വമിഷനായിരുന്നു കെട്ടിടനിർമാണത്തിന്റെ ഏകോപന ചുമതല. കുടുംബശ്രീക്കാണ് പ്രവർത്തിപ്പിക്കുന്നതിനുള്ള ചുമതല നൽകിയിരുന്നത്. കെട്ടിടം പൂർത്തീകരിച്ചതിനു ശേഷം ആഴ്ചകൾ മാത്രമാണ് പലയിടങ്ങളിലും കാര്യക്ഷമമായി പ്രവർത്തിച്ചിട്ടുള്ളൂ. കെട്ടിടം പൂർത്തിയായെങ്കിലും പലയിടത്തും വാട്ടർ കണക്ഷൻ ലഭിച്ചിട്ടുമില്ല. കരാർ എടുത്തവർ വരുമാനമില്ലാത്തതിനാൽ ഉപേക്ഷിച്ചുപോയ കേന്ദ്രങ്ങളുമുണ്ട്. കുന്നന്താനത്തെ ടോയ്ലെറ്റ് കെട്ടിടത്തിന്റെ വരാന്ത വ്യാപാരികൾ സാധനങ്ങൾ സൂക്ഷിക്കുന്ന സ്ഥലമായിട്ടാണു പലപ്പോഴും ഉപയോഗിക്കുന്നത്. വിവിധ പഞ്ചായത്ത്പ്രദേശങ്ങളിൽ നിർമിച്ച ടോയ് ലെറ്റ് കെട്ടിടം മാസങ്ങളായി അടഞ്ഞുകിടക്കുന്നതിനാൽ യാത്രക്കാർക്ക് പ്രയോജനപ്പെടുത്താൻ കഴിയാത്ത സ്ഥിതിയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1