കാനഡ : ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകൾ കൊണ്ട് മിസ്സിസാഗയിലെ രാമക്ഷേത്രം വികൃതമാക്കിയതിനെ അപലപിച്ച് കാനഡ എംപി. ഹൗസ് ഓഫ് കോമൺസ് ഓഫ് കാനഡയിലെ പാർലമെന്‍റ് അംഗം ചന്ദ്ര ആര്യ സംഭവത്തിൽ ശക്തമായി പ്രതികരിച്ചു. ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങളെ അധികൃതർ ഗൗരവമായി കാണേണ്ടതുണ്ടെന്നും ഇപ്പോൾ തന്നെ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
വളർന്നുവരുന്ന ഹിന്ദുഫോബിയയെ കാനഡ പരിഹരിക്കേണ്ടതുണ്ടെന്നും എംപി പറഞ്ഞു. രണ്ട് ദിവസം മുൻപാണ് മിസിസാഗയിലെ ഒരു രാമക്ഷേത്രം ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകൾ കൊണ്ട് വികൃതമാക്കിയത്. ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ സംഭവത്തെ ശക്തമായി അപലപിക്കുകയും അടിയന്തര നടപടിക്ക് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ മുദ്രാവാക്യങ്ങൾ എഴുതിയ അക്രമികൾ ഖാലിസ്ഥാൻ അനുകൂല നേതാവ് സന്ത് ജർണയിൽ സിംഗ് ഭിന്ദ്രൻവാലയെ പ്രശംസിച്ചു. കാനഡയിൽ ഹിന്ദു ക്ഷേത്രം ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകൾ ഉപയോഗിച്ച് വികൃതമാക്കുന്നത് ഇതാദ്യമല്ല. നേരത്തെ ബ്രാംപ്ടണിലുള്ള ക്ഷേത്രം ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകൾ ഉപയോഗിച്ച് വികൃതമാക്കിയത് ഇന്ത്യൻ സമൂഹത്തിൽ രോഷത്തിന് കാരണമായിരുന്നു. മോദിയെ തീവ്രവാദിയായി പ്രഖ്യാപിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ചുവരിൽ എഴുതിയിരിക്കുന്നത്. ബ്രാംപ്ടൺ മേയർ പാട്രിക് ബ്രൗണും സംഭവത്തെ ശക്തമായി അപലപിച്ചു. ഈ വാർത്ത കേട്ടതിൽ അതിയായ ദു:ഖമുണ്ടെന്നും വിദ്വേഷത്തിന് മേഖലയിൽ സ്ഥാനമില്ലെന്നും കുറ്റവാളികളെ ഉടൻ പിടികൂടുമെന്നും പാട്രിക് ബ്രൗൺ പറഞ്ഞു.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.