കോട്ടയം: പ്രമുഖ വിദ്യാഭ്യാസ ഓൺലൈൻ ആപ്പ് ആയ എൻട്രി (Entri App)ആപ്പിനെതിരെ, കേരളത്തിലെ പ്രമുഖ IAS കോച്ചിംഗ് സ്ഥാപനം വഞ്ചനക്കും സാമ്പത്തിക ക്രമക്കേടിനും കേസ് ഫയൽ ചെയ്തു. 2022ൽ Entri Software Pvt. Ltd. ന്റെ എൻട്രി ആപ്പ് IAS കോച്ചിംഗ് ആരംഭിച്ചപ്പോൾ മുതൽ അവരുടെ കണ്ടന്റ് പാർട്ട്നർ ആയിരുന്ന സ്ഥാപനമാണ് ഇപ്പോള്‍ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഈ സ്ഥാപനത്തിലെ അധ്യാപകർ ആയിരുന്നു എൻട്രിക്കുവേണ്ടി ക്ലാസ് എടുത്തിരുന്നത്. ആ അധ്യാപകർക്ക് ക്ലാസുകൾ എടുത്തതിന്റെ ശമ്പളവും ലാഭ വിഹിതവും പലകാരണങ്ങൾ പറഞ്ഞ് തടഞ്ഞു വെച്ചിരിക്കുകയാണെന്നാണ് പരാതി.
80 ലക്ഷം രൂപയുടെ ക്രമക്കേടാണ് നടന്നിട്ടുള്ളതെന്നാണ് ആരോപണം. വൈക്കം പോലീസാണ് FIR രജിസ്റ്റർ ചെയ്തിട്ടുള്ളത്. എൻട്രി ആപ്പിന്റെ സ്ഥാപകനായ മുഹമ്മദ് ഹിസാം ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെരാണ് കേസ്. പ്രതികൾ അറസ്റ്റ് ഭയന്ന് വിദേശത്തേക്ക് കടന്നുകളഞ്ഞെന്നും ആരോപണമുണ്ട്. ഇവർ മുൻകൂർ ജാമ്യാപേക്ഷ നൽകുകയും ചെയ്തിട്ടുണ്ട്. 80 ലക്ഷത്തിന് പുറമേ ഇൻകംടാക്സ്, ജി.എസ്.ടി തട്ടിപ്പുകളും നടന്നിട്ടുണ്ടെന്നാണ് പരാതി. ED അടക്കം കേന്ദ്ര ഏജൻസികൾ ഇത് നിരീക്ഷിച്ചു വരുന്നുണ്ടെന്നും വിവരമുണ്ട്. പണം പൂഴ്ത്തിവെയ്പ്, വിദേശ യാത്രകൾ, വിദേശ നിക്ഷേപങ്ങൾ എന്നിവയടക്കം അന്വേഷണ പരിധിയിൽ പെടുമെന്നും കരുതുന്നു.