Monday, July 7, 2025 4:27 pm

തലാഖ്-ഇ-ഹസന്‍ എന്ന മത നിയമം ചോദ്യം ചെയ്ത് മുസ്ലീം വനിതകള്‍ സുപ്രീം കോടതിയെ സമീപിച്ചു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: 3 തവണ തലാഖ് ചൊല്ലി ഭാര്യയുമായി വിവാഹ ബന്ധം വേര്‍പെടുത്തുന്ന ഇസ്ലാമിക മത നിയമത്തിന് എതിരെ ഉള്ള ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു. വാക്കാലോ രേഖാമൂലമോ മൂന്ന് തവണ തലാഖ് ചൊല്ലി ഭാര്യയെ ഏകപക്ഷീയമായി വിവാഹമോചനം ചെയ്യാന്‍ അനുവദിക്കുന്ന തലാഖ്-ഇ-ഹസന്‍ എന്ന വ്യക്തി നിയമം ചോദ്യം ചെയ്താണ് യു.പിയിലെ മുസ്ലീം സ്ത്രീകള്‍ സുപ്രീം കോടതിയെ സമീപിച്ചത്. മുസ്ലീം വ്യക്തിനിയമപ്രകാരം തലാഖ്-ഇ-ഹസന്റെ സാധുത ചോദ്യം ചെയ്ത് മുസ്ലീം സ്ത്രീകളുടെ ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീം കോടതി സമ്മതിക്കുകയായിരുന്നു. ബേനസീര്‍ ഹീനയുടെ നേതൃത്വത്തില്‍ ഏതാനും സ്ത്രീകളാണ് ഹര്‍ജി നല്‍കിയത്.

തലാഖ്-ഇ-ഹസന്‍’ എന്നത് വിവാഹമോചനത്തിന്റെ ഒരു ഇസ്ലാമിക രീതിയാണ്. അതിലൂടെ ഒരു പുരുഷന് മൂന്ന് മാസ കാലയളവില്‍ ‘തലാഖ്’ എന്ന വാക്ക് മാസത്തിലൊരിക്കല്‍ ഉച്ചരിച്ച് വിവാഹബന്ധം വേര്‍പെടുത്താം. തലാഖ്-ഇ-ഹസന്റെ കീഴില്‍, ഈ കാലയളവില്‍ സഹവാസം പുനരാരംഭിച്ചില്ലെങ്കില്‍, മൂന്നാം മാസത്തില്‍ ‘തലാഖ്’ എന്ന വാക്ക് മൂന്നാം വട്ടവും പുരുഷന്‍ പറയുന്നതോടെ വിവാഹമോചനം ഔപചാരികമാക്കും.ഇത്രയും ലളിതമായി ഭാര്യയെ ഭര്‍ത്താവിനു ഉപേക്ഷിക്കാന്‍ സാധിക്കുകയും നിയമ പരിരക്ഷ കിട്ടുകയും ചെയ്യും. ഈ നിയമം ആണിപ്പോള്‍ കോടതി കയറുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നി ചെങ്കളത്ത് പാറമടയിൽ ഹിറ്റാച്ചിയുടെ മുകളില്‍ പാറ വീണു – ഒരാള്‍ മരിച്ചു –...

0
കോന്നി : കോന്നി ചെങ്കളത്ത് പാറമടയിൽ പാറ ഇടിഞ്ഞു വീണ് ഒരാൾ...

നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ വനം വകുപ്പിന്റെ സഹകരണം ഉറപ്പ് വരുത്തുമെന്ന്...

0
ഇടുക്കി: സംസ്ഥാനത്തെ ചില ജില്ലകളില്‍ നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത...

ഉദ്യോഗസ്ഥ നിയമനങ്ങളിൽ സംവരണം നടപ്പാക്കിയ സുപ്രിം കോടതി നടപടി സ്വാഗതാർഹമാണെന്ന് എസ്ഡിപിഐ

0
തിരുവനന്തപുരം : ഉദ്യോഗസ്ഥ നിയമനങ്ങളിൽ സംവരണം നടപ്പാക്കിയ സുപ്രിം കോടതി...