തമിഴ് നടന്‍ ജയം രവിയും ഭാര്യ ആരതിയും വേര്‍പിരിഞ്ഞു. 15 വര്‍ഷത്തെ ദാമ്പത്യ ബന്ധത്തിനാണ് അന്ത്യമായത്. ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പിലൂടെ ജയംരവി തന്നെയാണ് വിവാഹമോചന വാര്‍ത്ത ആരാധകരെ അറിയിച്ചത്.സിനിമയ്ക്ക് അകത്തും പുറത്തുമുള്ള എന്റെ യാത്രയ്ക്ക് നിങ്ങള്‍ നല്‍കിയ പിന്തുണയും സ്‌നേഹവും വലുതാണ്. എന്റെ ആരാധകരോടും മാധ്യമങ്ങളോടും ആത്മാര്‍ത്ഥമായിരിക്കുക എന്നതില്‍ ഞാന്‍ എന്നും ശ്രദ്ധിച്ചിട്ടുണ്ട്. ഇപ്പോള്‍ ഹൃദയ വേദനയോടെ എന്റെ വ്യക്തി ജീവിതത്തെക്കുറിച്ചുള്ള വിവരം നിങ്ങളെ അറിയിക്കുകയാണ്. ഒരുപാടു ചിന്തകള്‍ക്കും ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം, ആരതിയുമായുള്ള വിവാഹബന്ധത്തില്‍ നിന്ന് വേര്‍പിരിയുക എന്ന ബുദ്ധിമുട്ടേറിയ തീരുമാനമെടുക്കുകയാണ്. ഇത് പെട്ടെന്നുണ്ടായ ഒരു തീരുമാനമല്ല. വ്യക്തിപരമായ കാരങ്ങളാണ് ഇതിനു പിന്നില്‍. ഞങ്ങളുമായി ബന്ധപ്പെട്ട എല്ലാവരുടെയും നല്ലതിനു വേണ്ടിയാണ്.- ജയം രവി കുറിച്ചു. പ്രതിസന്ധിയേറിയ ഈ സമയത്ത് തന്റേയും കുടുംബത്തിന്റേയും സ്വകാര്യതയെ മാനിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളും അനുമാനങ്ങളും ആരോപണങ്ങളും പ്രചരിപ്പിക്കരുത്. ഈ വിഷയം ഞങ്ങളുടെ സ്വകാര്യ കാര്യമായി കാണണമെന്നും താരം കുറിച്ചു. താന്റെ പ്രിയപ്പെട്ട ആരാധകര്‍ക്ക് താനെപ്പോഴും പഴയ ജയം രവി തന്നെയായിരിക്കുമെന്നും പിന്തുണയും സ്‌നേഹവും ഇനിയും വേണമെന്നും താരം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1