ചെന്നൈ: തമിഴ് സിനിമാ മേഖലയിൽ പ്രശ്‌നങ്ങളില്ലെന്നും മലയാളത്തിൽ മാത്രമാണുള്ളതെന്നും നടൻ ജീവ. ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു താരം. തേനിയിലെ ഒരു സ്വകാര്യച്ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു നടൻ.’മീ ടൂ ആരോപണത്തിന്റെ രണ്ടാം പതിപ്പാണ് മലയാളത്തിൽ ഇപ്പോൾ നടക്കുന്നത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തെറ്റാണ്. സൗഹൃദ അന്തരീക്ഷമാണ് സിനിമാസെറ്റുകളിൽ വേണ്ടത്’- നടൻ പറഞ്ഞു.ഇതിനിടെ ജീവയും മാദ്ധ്യമപ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. രാധിക ശരത്‌കുമാറിന്റെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് നടനെ പ്രകോപിപ്പിച്ചത്. നല്ലൊരു പരിപാടിക്ക് വരുമ്പോൾ ഇത്തരം ചോദ്യങ്ങൾ ഒഴിവാക്കണമെന്ന് നടൻ പറഞ്ഞു. എന്നാൽ ചോദ്യം ആവർത്തിച്ചത് നടനെ പ്രകോപിപ്പിക്കുകയായിരുന്നു. മാദ്ധ്യമപ്രവർത്തകരുമായി തർക്കിക്കുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തു. ശേഷം കൂടുതൽ പ്രതികരിക്കാതെ നടൻ സ്ഥലം വിടുകയായിരുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.