Saturday, July 5, 2025 6:39 am

തമിഴ്‌നാട് വിഷമദ്യ ദുരന്തം ; മദ്യമുണ്ടാക്കിയാൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ചെ​ന്നൈ: വിഷമദ്യ ദുരന്തത്തിൽ വിഷമദ്യമുണ്ടാക്കിയ ആൾ പിടിയിൽ. ചിറ്റമൂർ സ്വദേശി വിജയകുമാറാണ് പിടിയിലായത്. സംഭവശേഷം ഇയാൾ ഒളിവിലായിരുന്നു. വ്യാജമദ്യം നിർമ്മിക്കുന്നതിനായി മെഥനോൾ വിതരണം ചെയ്ത ചെന്നെ സ്വദേശിയും പിടിയിലായി. 1000 ലിറ്റർ മെത്തനോളാണ് ഇളയതമ്പിയെന്ന ഇയാൾ നൽകിയതെന്നാണ് മൊഴി. ഇയാളുടെ 4 സഹായികളെയും പോലീസ് കസ്റ്റഡിയിലെടുത്തു.

അതേസമയം, ത​മി​ഴ്നാ​ട്ടി​ൽ വി​ല്ലു​പു​രം, ചെ​ങ്ക​ൽ​പ്പേ​ട്ട് ജി​ല്ല​ക​ളി​ലു​ണ്ടാ​യ വി​ഷ​മ​ദ്യ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 22 ആ​യി ഉയർന്നു. ചൊവ്വാഴ്ച 5 പേർ കൂടി മരിച്ചതോടെയാണ് മരണസംഖ്യ വർധിച്ചത്. ചെ​ങ്ക​ൽ​പ്പേ​ട്ടി​ലെ മ​ധു​രാ​ന്ത​ക​ത്ത് 3 പേ​രും വി​ല്ലു​പു​ര​ത്തെ മാ​റ​ക്കാ​ന​ത്ത് 2 പേരുമാണ് ഇന്നലെ മരിച്ചത്. വി​ല്ലു​പു​ര​ത്തു മാ​ത്രം 47 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. വില്ലപുരം മരക്കാനത്തിനടുത്തുള്ള എക്കിയാർകുപ്പത്തിൽ ഒരു സ്ത്രീയടക്കം 14 പേരാണ് മരിച്ചത്. 40ലധികം പേർ മുണ്ടിയമ്പാക്കം, ഡിണ്ടിവനം, പുതുച്ചേരി സർക്കാർ ആശുപത്രികളിൽ ചികിത്സയിലാണ്.

ചെങ്കൽപെട്ട് ജില്ലയിലെ 2 ജില്ലയിൽ 2 ഗ്രാമങ്ങളിൽ വിഷമദ്യം കഴിച്ച് 2 സ്ത്രീകളടക്കം 8 പേർ മരിച്ചു. 5 പേർ ചെങ്കൽ​പ്പേ​ട്ട സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. സം​ഭ​വ​ത്തി​ൽ വി​ല്ലു​പു​രം എ​സ്പി, 2 ഡി​വൈ​എ​സ്പി​മാ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ 10 പൊ​ലീ​സു​കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു. ചെ​ങ്ക​ൽ​പ്പെ​ട്ട് എ​സ്പി​യെ സ്ഥ​ലം മാ​റ്റി. ര​ണ്ടു ജി​ല്ല​ക​ളി​ലും പൊ​ലീ​സ് വ്യാ​പ​ക തെ​ര​ച്ചി​ൽ തു​ട​ങ്ങി. വി​ല്ലു​പു​ര​ത്ത് 55 വ്യാ​ജ​മ​ദ്യ വി​ൽ​പ്പ​ന​ക്കാ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. 109 ലി​റ്റ​ർ വാ​റ്റ് ചാ​രാ​യം പി​ടി​ച്ചെ​ടു​ത്തു. ക​ട​ലൂ​രി​ൽ 88 പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. 22 പേ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. തി​രു​വാ​രൂ​രി​ൽ 44 പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള ; ഹൈക്കോടതി ജഡ്ജി ഇന്ന് സിനിമ കാണും

0
കൊച്ചി: സെൻസർ ബോർഡ് അനുമതി നിഷേധിച്ച സുരേഷ് ഗോപി ചിത്രം ജാനകി...

തുടർചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പോയി

0
തിരുവനന്തപുരം : തുടർചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പോയി. പുലർച്ചെ...

ചക്രവാതച്ചുഴി, ന്യൂനമര്‍ദ പാത്തി ; സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...

ഡോക്ടർ ഹാരിസ് ചിറക്കലിന്റെ തുറന്നുപറച്ചിലിൽ ആരോഗ്യവകുപ്പ് ഉടൻ തുടർനടപടികളിലേക്ക് കടക്കും

0
തിരുവനന്തപുരം :​ ഡോക്ടർ ഹാരിസ് ചിറക്കലിന്റെ തുറന്നുപറച്ചിലിൽ അന്വേഷണം നടത്തിയ വിദഗ്ധസമിതി...