ചെന്നൈ : 40 വര്‍ഷത്തിന് ശേഷം തമിഴ്‌നാട്ടില്‍ നിന്നും ശ്രീലങ്കയ്ക്ക് നടത്തുന്ന ഫെറി സര്‍വീസിന് തുടക്കമായി. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഫ്ളാഗ് ഓഫ് ചെയ്തതോടെയാണ് സര്‍വീസിന് വീണ്ടും ആരംഭമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രീലങ്കന്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയും ചടങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്തു. നാഗപട്ടണത്ത് നിന്ന് ശ്രീലങ്കന്‍ തലസ്ഥാനമായ ജാഫ്നയിലെ കന്‍കേശന്‍തുറയ്ക്ക് ഇടയിലാണ് ഫെറി സര്‍വീസ് നടത്തുന്നത്. ശ്രീലങ്കയിലേക്ക് പോകുന്നതിനുള്ള ടിക്കറ്റ് ഫീസ് നിരക്ക് ഒരാള്‍ക്ക് 7670 രൂപയാണ് (6500 + 18% ജിഎസ്ടി). ഉദ്ഘാടന ദിവസമായ ഇന്ന് ഒരാള്‍ക്ക് 2800 രൂപയാണ് (2375 + 18% ജിഎസ്ടി) ടിക്കറ്റ് നിരക്കെന്ന് നാഗപട്ടണം ഷിപ്പിംഗ് ഹാര്‍ബര്‍ ഡിപ്പാര്‍ട്ട്മെന്റ്് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനകം 30 യാത്രക്കാര്‍ ശ്രീലങ്കന്‍ ട്രിപ്പ് ബുക്ക് ചെയ്‌തെന്നും നാഗപട്ടണം ഷിപ്പിംഗ് ഹാര്‍ബര്‍ വകുപ്പ് അധികൃതര്‍ അറിയിച്ചു.
111 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദിവസേനയുള്ള ഈ യാത്ര മൂന്ന് മണിക്കൂറിനുള്ളില്‍ ലക്ഷ്യ സ്ഥാനത്തെത്തും. ഇന്ത്യ-ശ്രീലങ്ക സംയുക്ത സമിതി ചര്‍ച്ചയ്ക്ക് പിന്നാലെ കഴിഞ്ഞ ജൂലൈ 14ന് കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ഫെറി സര്‍വീസുകള്‍ പുനരാരംഭിക്കുന്നതും സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍വ്വീസ് പുനരാരംഭിക്കുന്നത്. 40 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആരംഭിക്കുന്ന ഈ ഫെറി സര്‍വ്വീസ് 2023 ഒക്ടോബര്‍ 10ന് പുറപ്പെടാനാണ് ആദ്യം തീരുമാനിച്ചിരുന്നുവെങ്കിലും ഭരണപരമായ പ്രശ്നത്തെത്തുടര്‍ന്ന് ഒക്ടോബര്‍ 12ലേക്ക് മാറ്റി വയ്ക്കുകയായിരുന്നു. പിന്നീട് തീയതി ഒക്ടോബര്‍ 14ലേക്ക് മാറ്റി. കടല്‍ വഴിയുള്ള യാത്രക്കാരുടെ സൗകര്യവും സുരക്ഷയും ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഉറപ്പുവരുത്തിയ ഫെറിയുടെ ട്രയല്‍ റണ്‍ ഒക്ടോബര്‍ എട്ടിന് പൂര്‍ത്തിയാക്കിയിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.