തമിഴ്‌നാട്: നാഗപട്ടണത്തുനിന്ന് ശ്രീലങ്കയിലെ കാങ്കേശന്‍ തുറയിലേക്ക് സര്‍വീസ് നടത്താനെത്തിയ ‘ശിവഗംഗ’ എന്ന യാത്രാക്കപ്പല്‍ ശനിയാഴ്ച പരീക്ഷണയാത്രനടത്തി. ഓഗസ്റ്റ് 15-നുശേഷം സ്ഥിരം സര്‍വീസ് തുടങ്ങുമെന്നാണ് അറിയുന്നത്. കപ്പല്‍ സര്‍വീസിന്റെ ചുമതലയേറ്റെടുത്ത ഇന്‍ഡ് ശ്രീ ഫെറി സര്‍വീസസിനുവേണ്ടി അന്തമാനില്‍നിന്നാണ് ശിവഗംഗ എത്തിയത്. ചൊവ്വാഴ്ച നാഗപട്ടണത്തെത്തിയ കപ്പല്‍, മതിയായ പരീക്ഷണങ്ങള്‍ക്കുശേഷമാണ് പരീക്ഷണയാത്ര നടത്തിയത്. ഞായറാഴ്ച രാവിലെ എട്ടിന് നാഗപട്ടണത്തുനിന്ന് പുറപ്പെട്ട കപ്പല്‍ 12-ന് കാങ്കേശന്‍ തുറയിലെത്തി. വൈകീട്ട് നാലിനായിരുന്നു മടക്കയാത്ര.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 14-നാണ് തമിഴ്നാട്ടിലെ നാഗപട്ടണത്തുനിന്ന് ശ്രീലങ്കയിലെ കാങ്കേശന്‍തുറയിലേക്കുള്ള കപ്പല്‍ സര്‍വീസ് ഉദ്ഘാടനംചെയ്തത്. കെ.പി.വി.എസ്. പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനായിരുന്നു സര്‍വീസിന്റെ ചുമതല. ലക്ഷദ്വീപില്‍ സര്‍വീസുനടത്തിയിരുന്ന ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ചെറിയപാണി എന്ന കപ്പലാണ് യാത്രയ്ക്ക് ഉപയോഗിച്ചിരുന്നത്. ഏതാനും ദിവസങ്ങള്‍ക്കുശേഷം സര്‍വീസ് നിര്‍ത്തിവെക്കുകയും അത് പുനരാരംഭിക്കുന്നത് നീണ്ടുപോവുകയുമായിരുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.