Tuesday, May 6, 2025 10:32 am

‘ബജറ്റ് പ്രസംഗത്തിൽ തമിഴ് എന്നോ തമിഴ്നാട് എന്നോ ഒരിക്കൽ പോലും പരാമർശിച്ചില്ല’ – എം കെ സ്റ്റാലിൻ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: കേന്ദ്ര ബജറ്റിൽ തമിഴ്നാടിനെ അവഗണിച്ചെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ബജറ്റ് പ്രസംഗത്തിൽ തമിഴ് എന്നോ തമിഴ്നാട് എന്നോ ഒരിക്കൽ പോലും പരാമർശിക്കാത്തത് ഞെട്ടിച്ചു. തെരഞ്ഞെടുപ്പിന് മുൻപുള്ള ബജറ്റ് പ്രസംഗം തുടങ്ങിയത് തിരുക്കുറൽ ഉദ്ധരിച്ചായിരുന്നു. ബിജെപി സഖ്യകക്ഷികളുടെ സംസ്ഥാനങ്ങൾക്ക് പണം പ്രഖ്യാപിച്ചങ്കിലും അനുവദിക്കുമെന്ന് ഉറപ്പില്ലെന്നും സ്റ്റാലിൻ പറഞ്ഞു. അതേസമയം, ബജറ്റിനെതിരെ ഇന്ത്യ സഖ്യം ഇന്ന് പാര്‍ലമെന്‍റില്‍ പ്രതിഷേധിക്കും. പ്രധാന കവാടത്തിലും ഇരുസഭകളിലും പ്രതിഷേധമറിയിക്കും. ബജറ്റിന്മേല്‍ ലോക്സഭയിലും രാജ്യസഭയിലും നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാനാണ് തീരുമാനം.
ബജറ്റ് വിവേചനപരമെന്നാരോപിച്ച് നിതി ആയോഗ് യോഗവും കോണ്‍ഗ്രസ് ബഹിഷ്കരിക്കും. ശനിയാഴ്ച നടക്കുന്ന യോഗത്തില്‍ കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രിമാര്‍ പങ്കെടുക്കില്ല. ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്നലെ അവതരിപ്പിച്ച മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റിനെതിരെ പ്രതിപക്ഷ പാർട്ടികൾ കടുത്ത വിമർശനമാണ് ഉയർത്തുന്നത്.

കസേര സംരക്ഷണ ബജറ്റാണിതെന്നാണ് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി പ്രതികരിച്ചത്. കോൺഗ്രസിന്‍റെ പ്രകടനപത്രിക കോപ്പിയടിച്ചതാണിത്. സഖ്യകക്ഷികളെ പ്രീണിപ്പിക്കുകയും മറ്റ് സംസ്ഥാനങ്ങളുടെ ചെലവിൽ അവർക്ക് പൊള്ളയായ വാഗ്ദാനങ്ങൾ നല്‍കുകയും ചെയ്യുകയാണ്. സാധാരണ ഇന്ത്യക്കാർക്ക് ആശ്വാസമില്ലാത്ത ബജറ്റാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺ​ഗ്രസും രംഗത്തെത്തി. പരാജയപ്പെട്ട ബജറ്റാണിത്. ഒരു വാറണ്ടിയുമില്ലാത്ത രണ്ട് സഖ്യകക്ഷികൾക്ക് കൈക്കൂലി നൽകുന്നതാണ് ബജറ്റ്. സർക്കാരിന് തക‍ർച്ചയുടെ സമയം നീട്ടി വാങ്ങാനുള്ള ബജറ്റാണിതെന്നും തൃണമൂൽ കോൺ​ഗ്രസ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആലപ്പുഴയിൽ ബി.ജെ.പി നയിക്കുന്ന വികസിതയാത്ര ഉദ്ഘാടനം ചെയ്തു

0
ചെങ്ങന്നൂർ : ബി.ജെ.പി നയിക്കുന്ന വികസിതയാത്ര ആലപ്പുഴയിൽ ആലപ്പുഴ സൗത്ത് ജില്ലാപ്രസിഡന്റ്...

തുണി കഴുകുന്നതിനിടെ കിണറ്റിൽ വീണ യുവതിയെ രക്ഷിക്കാനായി ചാടിയ ഭർത്താവും ഭർതൃമാതാവും മുങ്ങി മരിച്ചു

0
ചെന്നൈ : വിരുദുനഗറിൽ തുണി കഴുകുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ യുവതിയും...

കുവൈത്തില്‍ കൊല്ലപ്പെട്ട ദമ്പതികളുടെ സംസ്‌കാരം ഇന്ന് കണ്ണൂരില്‍

0
കണ്ണൂർ : കുവൈത്തില്‍ വ്യാഴാഴ്ച കുത്തേറ്റ് മരിച്ചനിലയില്‍ കണ്ട ദമ്പതിമാരുടെ സംസ്‌കാരം...

ടെക് മഹീന്ദ്രയിൽ – കസ്റ്റമർ സപ്പോർട്ട് അസ്സോസിയേറ്റ് അവസരം

0
പ്രമുഖ ഐ.ടി സ്ഥാപനമായ ടെക് മഹീന്ദ്രയിലേക്ക് "കസ്റ്റമർ സപ്പോർട്ട് അസ്സോസിയേറ്റ്" ആയി...