ആലപ്പുഴ: തണ്ണീർമുക്കം ബണ്ട് ഇത്തവണയും കലണ്ടർ പ്രകാരം തുറക്കാൻ ഇടയില്ല. ഡിസംബർ 15ന് അടച്ച് മാർച്ച് 15നു തുറക്കണമെന്നാണ് വിദഗ്ധരുടെ നിർദേശം. എന്നാൽ, നാളെ തുറക്കുന്നതു സംബന്ധിച്ച് ഇതുവരെ നിർദേശം ലഭിച്ചിട്ടില്ലെന്ന് പ്രോജക്ട് അധികൃതർ പറയുന്നു. മാർച്ച് 15നു തുറക്കുക എന്നത് ബണ്ട് കമ്മിഷൻ ചെയ്ത കാലത്തു തന്നെയുള്ള തീരുമാനമാണ്. പക്ഷേ, മിക്കപ്പോഴും ഈ സമയക്രമം പാലിച്ചിട്ടില്ല.മൂന്നു മാസമായി അടഞ്ഞു കിടക്കുന്ന ബണ്ടിന്റെ തെക്കൻ പ്രദേശങ്ങളിൽ മലിനജലം കെട്ടിക്കിടക്കുകയാണ്. നീരൊഴുക്കു നിലച്ചതോടെ പായലും പോളയും കെട്ടിക്കിടന്ന് അഴുകുന്നു.മറ്റു മാലിന്യങ്ങളും കായലിൽ നിറഞ്ഞിട്ടുണ്ട്. വേനൽ കടുത്തതോടെ ബണ്ടിന്റെ തെക്കുഭാഗത്ത് ജലനിരപ്പ് വളരെ താഴ്ന്നു. മത്സ്യസമ്പത്തിനും നാശമുണ്ടാകുന്നു.
ഷട്ടറുകൾ തുറക്കാൻ വൈകിയാൽ പല ബുദ്ധിമുട്ടുകളും ഉണ്ടാകുമെന്നു നാട്ടുകാർ പറയുന്നു.ആലപ്പുഴ, കോട്ടയം കലക്ടർമാർ, കർഷക പ്രതിനിധികൾ, ജലസേചന ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവരുടെ യോഗത്തിലാണ് ബണ്ട് തുറക്കുന്നതു സംബന്ധിച്ച തീരുമാനം എടുക്കുന്നത്. ഇത്തവണ ഈ യോഗം എന്നു ചേരണമെന്നു പോലും തീരുമാനിച്ചിട്ടില്ല. കലണ്ടർ നടപ്പാക്കുകയാണ്.നിലമൊരുക്കൽ മുതൽ എല്ലാ കൃഷി ജോലികളും കുട്ടനാട്ടിൽ ത്തിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ, പാടശേഖര സമിതികൾ തമ്മിൽ ഏകോപനമില്ലാത്തതിനാൽ വിതയും വിളവെടുപ്പുമെല്ലാം പലസമയത്താകുന്നു. ഇത്തവണയും അതാണ് സ്ഥിതി.തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ഇക്കൊല്ലം മുതൽ കാർഷിക കലണ്ടർ പ്രകാരം തന്നെ തുറക്കാൻ കഴിഞ്ഞ വർഷം മന്ത്രിതല യോഗം തീരുമാനിച്ചിരുന്നു. ഇതിനായി വിദഗ്ധരുടെ അഭിപ്രായം തേടാനും തീരുമാനിച്ചു.
ഈ വർഷം മുതൽ കാർഷിക കലണ്ടർ പാലിക്കാൻ പാടശേഖര സമിതികളോടു നിർദേശിക്കാനും മന്ത്രി വി.എൻ.വാസവന്റെ സാന്നിധ്യത്തിൽ ചേർന്ന ഓൺലൈൻ യോഗം തീരുമാനിച്ചിരുന്നു. പക്ഷേ ഒന്നും നടപ്പായിട്ടില്ല.പ്രധാന ലക്ഷ്യങ്ങളിലൊന്ന് കാർഷികബണ്ട് അടച്ചതിനാൽ നീരൊഴുക്കില്ലെങ്കിലും കായലിലേക്കുള്ള മാലിന്യങ്ങളുടെ ഒഴുക്കിന് കുറവില്ല. രാത്രികളിൽ ശുചിമുറി മാലിന്യം ഉൾപ്പെടെയാണു കായലിൽ തള്ളുന്നത്. ഇറച്ചിക്കോഴിയുടെ അവശിഷ്ടങ്ങളും അറവുശാല മാലിന്യങ്ങളും നിർബാധം തള്ളുന്നു. അധികൃതർ അനങ്ങുന്നില്ല. മാംസാവശിഷ്ടങ്ങൾ അഴുകി കായലിൽ ഒഴുകുന്നത് പലയിടത്തും കാണാം.വെള്ളത്തിൽ ഓക്സിജൻ അളവു കുറഞ്ഞതോടെ മത്സ്യസമ്പത്ത് നശിക്കുന്നുണ്ടെന്ന് മത്സ്യത്തൊഴി