Thursday, July 10, 2025 8:45 am

നാടിൻ്റെ സമഗ്രവികസനം ഉറപ്പുവരുത്തുന്ന ലക്ഷ്യബോധമുള്ള ബഡ്ജറ്റ് : അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ

For full experience, Download our mobile application:
Get it on Google Play

കോന്നി: നാടിൻ്റെ ദീർഘകാല ആവശ്യങ്ങൾ പരിഗണിച്ച സംസ്ഥാന ബജറ്റിനെ സ്വാഗതം ചെയ്യുന്നതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. അടിസ്ഥാന സൗകര്യ വികസന മേഖലകളിൽ കോന്നിയ്ക്ക് മികച്ച പരിഗണന ലഭിച്ചു. ടൂറിസം മേഖലയിലെ വിവിധ സാധ്യതകൾക്ക് തുക വകയിരുത്തിയത് കോന്നിയിലെ ടൂറിസത്തിന് പുത്തനുണർവേകും. ഇക്കോ ടൂറിസം, ഉത്തരവാദിത്ത ടൂറിസം തുടങ്ങിയവയ്ക്ക് പ്രത്യേകം തുക വകയിരുത്തിയത് വഴി കോന്നിയിലെ ടൂറിസം കേന്ദ്രങ്ങളെ കൂടുതൽ വിപുലീകരിക്കാനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും സാധിക്കും. ഇതുവഴി പ്രാദേശിക ജന വിഭാഗങ്ങൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ഉറപ്പുവരുത്താൻ കഴിയും.

മെഡിക്കൽ കോളേജുകളിലെ മാലിന്യ സംസ്കരണത്തിന് പ്രത്യേകം തുക വകയിരുത്തിയത് കോന്നി മെഡിക്കൽ കോളേജിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് കരുത്തേകും. പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കുള്ള പ്രീമെട്രിക് ഹോസ്റ്റലുകളുടെ വികസനത്തിന് പ്രത്യേകം തുക വകയിരുത്തിയത് ചിറ്റാർ പ്രീമെട്രിക് ഹോസ്റ്റലിന്റെ വികസനത്തിനും വഴിയൊരുക്കും. റബ്ബർ താങ്ങുവില 180 രൂപയാക്കുവാനും വന്യമൃഗ അക്രമം തടയാനും തുക വർദ്ധിപ്പിച്ച് അനുവദിച്ചത് കാർഷിക മേഖലയ്ക്ക് ഉണർവേകും. നിരവധി പൊതുമരാമത്ത് പ്രവർത്തികൾക്കും അനുമതി ലഭിച്ചിട്ടുണ്ട്.

പത്തനംതിട്ട കൊല്ലം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചെളിക്കുഴി – കുന്നിട മങ്ങാട് പുതുവൽ പാലമറ്റം ചാങ്ങേത്തറ ( ഉദയാ ജംഗ്ഷൻ- മലനട ) റോഡ് ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്നതിന് പത്തു കോടി രൂപ അനുവദിച്ചു. കലഞ്ഞൂർ – ഏനാദിമംഗലം- പഞ്ചായത്തുകളിലൂടെ കൊല്ലം ജില്ലയിലെക്ക് പ്രവേശിക്കുന്ന പ്രധാന റോഡാണിത്. മൈലപ്ര മാർക്കറ്റ് നവീകരണത്തിനും ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണത്തിനും അഞ്ചുകോടി രൂപ അനുവദിച്ചു. സംസ്ഥാനപാതക്ക് സമീപം ഓഫീസ് സമുച്ചയവും ഓഡിറ്റോറിയവും ഡോർമിറ്ററിയും ഉൾപ്പെടെയാണ് മാർക്കറ്റ് നവീകരിക്കുന്ന പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

ചിറ്റാർ തേരകത്തുംമണ്ണ്- വയ്യാറ്റുപുഴ – മൺപിലാവ്- നീലിപിലാവ്- ചിറ്റാർ പഴയ ബസ്റ്റാൻഡ് – മണക്കയം – ഫോറസ്റ്റ് ഡിപ്പോ- ചിറ്റാർ ഹയർസെക്കൻഡറി സ്കൂൾ- താഴെ പാമ്പിനി- ഹിന്ദിമുക്ക് -ചിറ്റാർ ടൗൺ റോഡ് നവീകരിക്കുന്നതിനായി 5 കോടി രൂപ അനുവദിച്ചു. പ്രമാടം പൂങ്കാവ് മാർക്കറ്റ് നവീകരണത്തിനും ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണത്തിനുമായി മൂന്ന് കോടി രൂപ അനുവദിച്ചു. കലഞ്ഞൂർ കൺവൺഷൻ സെന്ററിനായി 3 കോടി രൂപ അനുവദിച്ചു. സംസ്ഥാനപാതയ്ക്ക് സമീപം ആധുനിക ഓഡിറ്റോറിയവും, സെമിനാർ ഹാൾ, ഡോർമിറ്ററി, റൂമുകൾ, പാർക്കിംഗ് ഏരിയ ഉൾപ്പെടെ നിർമ്മിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

കോന്നി നിയോജക മണ്ഡലത്തിൽ നിന്നും ബജറ്റിൽ ഇടം നേടിയ (100 രൂപ ടോക്കൺ )പ്രധാന പദ്ധതികൾ ചുവടെ ചേർക്കുന്നു. കൂടൽ- നെല്ലിമുരിപ്പ്- കുരങ്ങയം- പ്ലാന്റേഷൻ-കുരിശുംമുക്ക് – കോളനി മുക്ക് അമ്പലപ്പടി -പല്ലൂർ -ഗാന്ധി ജംഗ്ഷൻ – ഇഞ്ചപ്പാറ കാരയ്ക്കക്കുഴി- പുന്നമൂട് – ഫാക്ടറി- തേമ്പാവുംമൺ -സ്റ്റേഡിയം കോളനി- മിച്ചഭൂമി- പോലീസ് സ്റ്റേഷൻ – പുന്നമൂട് വട്ടുതറ ഡിപ്പോ ജംഗ്ഷൻ റോഡ്.
25 കോടി (പൊതുമരാമത്ത് വകുപ്പ്) പരാമർശം കുമ്മണ്ണൂർ- നീരാമക്കുളം- കല്ലേലി- കുളത്തുമൺ-വകയാർ- അതിരുങ്കൽ- പോത്തുപാറ- – പൂമരുതിക്കുഴി- പാടം എസ്എൻഡിപി- വെള്ളംതെറ്റി- ഇരുട്ടുതറ- -പുന്നല റോഡ് (പൊതുമരാമത്ത്) 60 കോടി രൂപ പരാമർശം,

രാക്ഷസൻപാറ- നെടുമ്പാറ- അഞ്ചുമലപ്പാറ- ചതുര കള്ളിപ്പാറ ടൂറിസം പദ്ധതി 20 കോടി (ടൂറിസം വകുപ്പ്) പരാമർശം മണ്ണാറക്കുളഞ്ഞി-പുതുക്കുളം- കുമ്പളാംപൊയ്ക മൂർത്തിക്കാവ്- പൊതീപ്പാട് -വടക്കുപുറം- കിഴക്കുപുറം- റോഡ് (പൊതുമരാമത്ത്) 30 കോടി പരാമർശം, PWD മോഡേൺ റെസ്റ്റ് ഹൌസ് (പൊതുമരാമത്ത്) 10 കോടി പരാമർശം, കോന്നി മണ്ഡലത്തിൽ ആധുനിക മൃഗാശുപത്രി 5 കോടി (മൃഗസംരക്ഷണ വകുപ്പ്) പരാമർശം, മാത്തൂർ പാലം ചെന്നിർക്കര-നരിയാപുരം – ഇണ്ടിളയപ്പൻ ക്ഷേത്രം- കുരിശുംമൂട് റോഡ്- ചന്ദനപ്പള്ളി- തൃപ്പാറ- മായാലിൽ- താഴൂർകടവ് റോഡ്. 45 കോടി (പൊതുമരാമത്ത് വകുപ്പ്) പരാമർശം ചിറ്റാർ മാർക്കറ്റ് നവീകരണവും ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണവും 7 കോടി (പൊതുമരാമത്ത്) പരാമർശം. ഏനാദിമംഗലം-പുത്തന്‍ചന്ത-തേപ്പുപാറ റോഡ്- പ്ലാന്റേഷൻ- കലഞ്ഞൂർ റോഡ് (പൊതുമരാമത്ത്) 15 കോടി പരാമർശം, അച്ചൻകോവിൽ- കോന്നി- ആനക്കൂട്- അടവി- ഗവി ടൂറിസം സർക്യൂട്ട്. (ടൂറിസം വകുപ്പ് )10 കോടി പരാമർശം, കോന്നിയില്‍ സ്റ്റേഡിയം 20 കോടി ( കായിക വകുപ്പ്) പരാമർശം, വ്യവസായ പാര്‍ക്ക് (വ്യവസായം )10 കോടി പരാമർശം.

ഡെന്‍റല്‍ കോളേജ് (ആരോഗ്യം) 60 കോടി പരാമർശം. കോന്നിയിൽ മിനി സുവോളജിക്കൽ പാർക്ക്- ഫോറസ്റ്റ് മ്യൂസിയം -കോന്നി തേക്ക് മ്യൂസിയം 20 കോടി (വനം വകുപ്പ് ) പരാമർശം. ബജറ്റിൽ കോന്നിയ്ക്ക് മികച്ച പരിഗണന നല്കിയ സംസ്ഥാന ധനവകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാലിനെ അഭിനന്ദിക്കുന്നതായും എം.എൽ.എ പറഞ്ഞു. പ്രഖ്യാപിച്ച പ്രവർത്തികൾക്ക് ഭരണാനുമതി ലഭിക്കുന്നതിനുള്ള തുടർ ഇടപെടൽ നടത്തുമെന്നും അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. രണ്ടു വടക്കന്‍...

കൊച്ചിയിൽ ലഹരിയുമായി 2 ഐടി പ്രൊഫഷണലുകൾ പിടിയിൽ

0
കൊച്ചി : കൊച്ചിയിൽ ലഹരിയുമായി 2 ഐടി പ്രൊഫഷണലുകൾ പിടിയിൽ. 4...

ചെന്നിത്തല നവോദയ സ്‌കൂളില്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍

0
ആലപ്പുഴ: ചെന്നിത്തല നവോദയ സ്‌കൂളില്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍. ഹരിപ്പാട് ആറാട്ടുപുഴ...

ഇരിട്ടി ഉളിക്കലില്‍ തോട്ടില്‍ വെള്ളം പതഞ്ഞു പൊങ്ങി ; പരിശോധനയില്‍ രാസസാന്നിധ്യം കണ്ടെത്തി

0
കണ്ണൂര്‍: ഇരിട്ടി ഉളിക്കലില്‍ തോട്ടില്‍ വെള്ളം പതഞ്ഞു പൊങ്ങി. ബുധനാഴ്ച്ച വൈകിട്ട്...