തൃശൂര്‍ ജില്ലയിലെ ചാലക്കുടിയില്‍ പോട്ട എന്ന സ്ഥലത്തു നിന്ന് പ്രസിദ്ധമായ ആതിരപ്പിളളിയിലേക്ക് തിരിയുന്നതിനടുത്ത് കണ്ണിനും കാതിനും ഇമ്പം നല്‍കുന്ന ഒരു ഒറ്റയാള്‍ നിര്‍മ്മിത പ്രകൃതിദത്ത ഉദ്യാനമുണ്ട്. ‘കൗതുകപാര്‍ക്ക്’ എന്നാണ് ഇതിന് പേര്. പേരു സൂചിപ്പിക്കുന്നതുപോലെ കൗതുകങ്ങള്‍ നിറയുന്ന ഒരു പ്രദേശമാണിത്. വര്‍ക്കി വെളിയത്ത് എന്ന വ്യക്തി സ്വന്തം പരിശ്രമത്താല്‍ ഒന്നേകാല്‍ ഏക്കര്‍ വരുന്ന സ്ഥലത്താണ് ഇത് നിര്‍മിച്ചിരിക്കുന്നത്. സ്വന്തമായ ആശയത്തിലും പരിശ്രമത്തിലും ചെയ്തു തീര്‍ത്ത ഇവിടം ഇപ്പോഴും പരീക്ഷണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
മത്തായി-മറിയം ദമ്പതികളുടെ രണ്ടാമത്തെ മകനാണ് വര്‍ഗീസ്. വര്‍ഗ്ഗീസ് ആണ് പിന്നീട് വര്‍ക്കി വെളിയത്ത് എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. പിതാവിന്റെ കൃഷി കാര്യങ്ങളില്‍ സഹായിച്ചിരുന്ന വര്‍ക്കി പരിസ്ഥിതിയോടും ജീവജാലങ്ങളോടും ആത്മബന്ധം സൂക്ഷിച്ചു. ഇരുപത്തി രണ്ടാമത്തെ വയസ്സില്‍ അദ്ദേഹം പ്രവാസിയായി. പിന്നീട് നാട്ടില്‍ വന്നു. പിന്നീടാണ് സ്വന്തമായി കിട്ടിയ ഒന്നേകാല്‍ ഏക്കര്‍ ഭൂമിയില്‍ പ്രകൃതിജന്യമായ രീതിയില്‍ പക്ഷികളെയും മൃഗങ്ങളെയും വളര്‍ത്തുന്നതിനെക്കുറിച്ച് ചിന്തിച്ചത്.
2002 ല്‍ ആദ്യമായി ഒരു ഇരുമ്പുതൂണിന്മേല്‍ നില്‍ക്കുന്ന പക്ഷിക്കൂട് പണിത് അതില്‍ ലവ്‌ബേര്‍ഡിസിനെ ഇട്ട് കൃഷിയിടത്തിനു നടുവില്‍ സ്ഥാപിച്ചു. ഇത് കാഴ്ചക്കാര്‍ക്ക് വലിയ കൗതുകമായി. കുറെ കഴിഞ്ഞ് വിവിധതരം മുളകളും ആന്തൂറിയങ്ങളും ഓര്‍ക്കിഡുകളും വച്ചു പിടിപ്പിച്ചു. പിന്നീട് അവിടെ ഉണ്ടായിരുന്ന മൂന്ന് ചെറു കുളങ്ങളില്‍ മത്സ്യം വളര്‍ത്തി. രണ്ടു കുളങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് ഒരു ഗുഹയുടെ നിര്‍മാണവും നടത്തി. ഒരു കുളത്തിനടുത്തു നിന്നാരംഭിച്ച് മറ്റു കുളത്തിനടുത്തെത്തുന്നതാണ് ഗുഹ. കുറച്ചകലെയായുളള കുളത്തിന്റെ ഭാഗത്ത് വേറൊരു ഗുഹയും നിര്‍മിച്ചു. ‘എവര്‍ഷൈന്‍ ബ്യൂട്ടി വ്യൂ’ എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ സംരംഭം 2006 ലാണ് നഗരസഭയുടെ അനുമതിയോടെ ‘കൗതുകപാര്‍ക്ക്’ എന്ന പേരില്‍ ജനങ്ങളുടെ പൊതുവിജ്ഞാനകേന്ദ്രമാക്കിയത്.
പിന്നീട് സ്വാഭാവിക മുളകളാല്‍ ഏറുമാടം പണിതു. ഇതിനിടെ വെളള എലികള്‍, പ്രാവുകള്‍, എമു, ഗിനിപ്പന്നികള്‍, മുയലുകള്‍, മയിലുകള്‍, ടര്‍ക്കി കോഴികള്‍ തുടങ്ങിയവയെല്ലാം കൗതുകപ്പാര്‍ക്കിന്റെ ഭാഗമായി. വിദേശിയായ എമുവിനെ പരിശീലിപ്പിക്കാന്‍ കുറച്ചു ബുദ്ധിമുട്ടേണ്ടി വന്നെങ്കിലും പിന്നീടവ ഈ പാര്‍ക്കിന്റെ തന്നെ കാവല്‍ക്കാരായി മാറി.
പാര്‍ക്കില്‍ നിരവധി അതിഥികളും എത്തിച്ചേരുന്നുണ്ട്. അവര്‍ക്കൊക്കെയുളള സൗകര്യവും ചെയ്തുകൊടുത്തിട്ടുണ്ട്. നരിച്ചീറുകള്‍ക്കുളള ഗുഹ ഒരുക്കിക്കൊടുത്തു. പാമ്പുകളുടെ സാന്നിദ്ധ്യവും സ്വാഭാവികമായും ഉണ്ട്. നാടന്‍ എലികള്‍, അണ്ണാനുകള്‍, തേനീച്ചകള്‍, മയിലുകള്‍, ചീവീടുകള്‍ തുടങ്ങിയവയൊക്കെ ഇവിടത്തെ ആവാസവ്യവസ്ഥയിലാകൃഷ്ടരായി എത്തിച്ചേര്‍ന്ന് സ്ഥിരവാസമാക്കി. പതിനഞ്ചിലധികം വലിയ വാസസ്ഥലങ്ങളും എണ്ണമറ്റ ചെറുമാളങ്ങളും പൊത്തുകളും, താവളങ്ങളും ഒരുക്കി നല്‍കിയിട്ടുണ്ട് ഇവിടെ. ‘ഒരു മരം കൊണ്ട് ഒരു വനം’ എന്ന രീതിയിലുളള പ്രതിഭാസവും വര്‍ക്കി ചെയ്തുവച്ചിരിക്കുന്നു. ഫിക്കസ് എലാസ്റ്റിക്ക എന്നു പേരുളള മരം അഞ്ചു വേരുകളുടെ സഹായത്താല്‍ മൂന്നരമീറ്റര്‍ അന്തരീക്ഷ ഉയരത്തില്‍ വളര്‍ന്നു നില്‍ക്കുന്ന വിസ്മയക്കാഴ്ച ഈ ഇക്കോ പ്രോജക്ടിന്റെ പ്രവേശന ഭാഗത്തു തന്നെ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.
അന്തേവാസികള്‍ക്കെല്ലാം തുറസ്സായ സ്ഥലത്താണ് ഭക്ഷണം നല്‍കുന്നത്. പ്രത്യേക തരം ശബ്ദം പുറപ്പെടുവിക്കുമ്പോള്‍ വിവിധയിടങ്ങളില്‍ നിന്ന് പറന്നു വന്ന് പ്രാവുകള്‍ ഭക്ഷണം കഴിച്ച് തിരിച്ചു പോകുന്നു. ഗിനിപ്പന്നികള്‍, എലികള്‍, മുയലുകള്‍ എന്നിവയ്ക്ക് പ്രത്യേകം തയ്യാറാക്കിയിടത്ത് ഭക്ഷണം നല്‍കുന്നു.
സന്ധ്യയാകുന്നതോടെ ഓരോരുത്തരും അവരവര്‍ക്കായുളള കൂടുകളില്‍ അഭയം തേടുന്നു. പകല്‍ സമയം മുഴുവന്‍ എല്ലാ പക്ഷിമൃഗാദികളും സ്വതന്ത്രരാണ്. ഇവിടെയെത്തുന്ന സന്ദര്‍ശകരോട് ഇണക്കത്തോടെ ഇവ ഇടപഴകുകയും ചെയ്യുന്നു.
പാര്‍ക്കില്‍ അതിഥികളായെത്തുന്ന മറ്റു ജീവികള്‍ക്കും ഭക്ഷണം ലഭിക്കും. പഴക്കുലകള്‍ ഉണ്ടാകുമ്പോള്‍ ഇക്കോ പ്രോജക്ടിന്റെ മധ്യഭാഗത്തായി തൂക്കിയിടും. പഴവര്‍ഗ്ഗ പ്രേമികളായ പക്ഷികള്‍ ധാരാളം വന്നു ചേരും. രാത്രിയില്‍ വവ്വാലുകളും മരപ്പട്ടികളും വന്നു ചേരും. ചക്കയും ചാമ്പയും വിളയുമ്പോള്‍ അതു കഴിക്കാനും അതിഥികള്‍ എത്താറുണ്ട്.
കുടക്കല്ല്, ന്നാങ്ങാടി, ഡോള്‍മെന്‍ തുടങ്ങിയ ശവസംസ്‌കാര രീതികളുടെ മാതൃകകള്‍ വര്‍ക്കി സ്വയം നിര്‍മിച്ച് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കൂടാതെ മുന്‍ തലമുറക്കാര്‍ നിത്യമെന്നോണം ഉപയോഗിച്ചിരുന്ന കാര്‍ഷി ഉപകരണങ്ങളുടെയും വീട്ടുപകരണങ്ങളുടെയും ശേഖരവും ഉണ്ട്. കാതുത്തേക്കുകുട്ട, തേക്കു കുട്ട, കയറ്റുകുട്ട, വേത്തു കുട്ട, ജലചക്രം, നുകം, കലപ്പകള്‍, ചെരുപ്പുമുട്ടി, കോരിപ്പലക, ഉരല്‍, ഉലക്ക, തിരികല്ല്, ഉപ്പുമരിയ, ഭസ്മച്ചെപ്പ്, വെറ്റിലച്ചെല്ലം, പറ, ഇടങ്ങഴി ഇവയൊക്കെ വര്‍ക്കി ശേഖരിച്ചു വെച്ചിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033