പത്തനംതിട്ട: സേവനം നല്‍കുന്നതില്‍ വീഴ്ച വരുത്തിയ ഇന്‍ഷുറന്‍സ് കമ്പനി 52,310 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ ഉത്തരവിട്ടു. പത്തനംതിട്ട നഗരസഭയുടെ മുന്‍ വൈസ് ചെയര്‍മാന്‍ നന്നുവക്കാട് ജീസസ് നഗര്‍ മേലേക്കൂറ്റ് പി.കെ. ജേക്കബ് നല്‍കിയ ഹര്‍ജി അനുവദിച്ചുകൊണ്ട് ടാറ്റ എഐജി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി മാനേജര്‍ക്ക് എതിരേയാണ് ഉത്തരവ്. ജേക്കബിന്റെ ഭാര്യ മിനി മരണമടഞ്ഞതിനെ തുടര്‍ന്ന് കമ്പനി നല്‍കിയ നഷ്ടപരിഹാരത്തുകയില്‍ നിന്ന് ഒരു തവണത്തെ പ്രീമിയം തുകയായ 44,851 രൂപ കുറവു ചെയ്തുവെന്ന് കാട്ടിയാണ് ജേക്കബ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചത്. 2020 ഡിസംബര്‍ 14 ന് രാവിലെ ആറരയോടെയാണ് മിനി മരിച്ചത്. അതേ ദിവസം തന്നെയായിരുന്നു ഇന്‍ഷുറന്‍സ് പോളിസി പുതുക്കേണ്ട കാലാവധി തുടങ്ങിയതും. ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് കമ്പനി നഷ്ടപരിഹാരത്തുകയില്‍ നിന്ന് പണം കുറവു ചെയ്തതെന്ന് ഹാജരായ അഭിഭാഷകന്‍ വാദിച്ചു.
ഇന്‍ഷുര്‍ ചെയ്യപ്പെട്ട വ്യക്തി മരിച്ചാല്‍ പോളിസി തുകയുടെ പത്തിരട്ടിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. അതിന്‍ പ്രകാരം 4,48,510 രൂപ ലഭിക്കണമെന്നായിരുന്നു പി.കെ.ജേക്കബിന്റെ വാദം. യഥാര്‍ഥ പോളിസി പ്രീമിയം 43,280 രൂപയാണെന്നും 1080 രൂപ ജി.എസ്.ടി ഒഴിവാക്കി 3,88,490 രൂപ നഷ്ടപരിഹാരം നല്‍കിയെന്നും കമ്പനി അവകാശപ്പെട്ടു. എന്നാല്‍ പോളിസി ഉടമ മരിച്ചതിന്റെ പേരില്‍ നഷ്ടപരിഹാരത്തുകയില്‍ നിന്ന് ഒരു തവണത്തെ പ്രീമിയം ഈടാക്കാന്‍ സാധിക്കില്ലെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. പോളിസി അടയ്ക്കാന്‍ 30 ദിവസത്തെ ഗ്രേസ് പീരീഡ് ഉണ്ട്. ഇന്‍ഷുര്‍ ചെയ്യപ്പെട്ടയാള്‍ ജീവിച്ചിരുന്നെങ്കില്‍ ആ സമയത്ത് പ്രീമിയം അടയ്ക്കുമായിരുന്നു. ആ നിലയ്ക്ക് ഇന്‍ഷുറന്‍സ് കമ്പനിയുടെ പ്രവൃത്തിയ്ക്ക് യാതൊരു നീതീകരണവുമില്ലെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. ജി.എസ്.ടി ഒഴിച്ചുള്ള ഒരു തവണത്തെ പ്രീമിയം തുകയായ 44310 രൂപയും നഷ്ടപരിഹാരമായി 5000 രൂപയും കോടതി ചെലവിനത്തില്‍ 3000 രൂപയും ചേര്‍ത്ത് 52310 രൂപ 30 ദിവസത്തിനകം ഹര്‍ജിക്കാരനായ പി.കെ. ജേക്കബിന് നല്‍കാന്‍ കമ്മീഷന്‍ പ്രസിഡന്റ് ജോര്‍ജ് ബേബി, അംഗം നിഷാദ് തങ്കപ്പന്‍ എന്നിവര്‍ ഉത്തരവിട്ടു. വാദിക്കാരന് വേണ്ടി അഡ്വ. വി.ഒ. റോബിൻസൺ, ഗ്രീനി റ്റി വർഗീസ്, നവീൻ എൻ റോബിൻസൺ എന്നിവര്‍ ഹാജരായി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1