2024 -ൽ അധികം താമസമില്ലാതെ തന്നെ ടാറ്റ മോട്ടോർസ് തങ്ങളുടെ ഹാരിയർ ഇവിയെ വിപണിയിൽ എത്തിക്കാൻ ഒരുങ്ങുകയാണ്. OMEGA (ഒപ്റ്റിമൽ മോഡുലാർ എഫിഷ്യന്റ് ഗ്ലോബൽ അഡ്വാൻസ്ഡ്) ആർകിടെക്ച്ചറിൽ നിർമ്മിച്ച ഇന്ത്യൻ വാഹന നിർമ്മാതാക്കളുടെ ആദ്യത്തെ ഇലക്ട്രിക് വാഹനമാവും ഇത്. യഥാർത്ഥത്തിൽ ലാൻഡ് റോവറിൽ നിന്ന് ഉരുത്തിരിഞ്ഞ പ്ലാറ്റ്ഫോമിൽ ഒരു ജെൻ 2 പ്ലാറ്റ്ഫോമിന്റെ രൂപത്തിൽ ഇലക്ട്രിഫിക്കേഷൻ സുഗമമാക്കുന്നതിന് വിപുലമായ റീ-എഞ്ചിനീയറിംഗിന് ഈ വാഹനം വിധേയമായിട്ടുണ്ട്. അഞ്ച് സീറ്റർ ഇലക്ട്രിക് എസ്‌യുവിക്ക് 60 കിലോവാട്ട് ബാറ്ററി പായ്ക്കാണ് ടാറ്റ മോട്ടോർസ് സജ്ജീകരിച്ചിരിക്കുന്നു. ഒരു ഓൾ വീൽ ഡ്രൈവ് കോൺഫിഗറേഷൻ വാഗ്ദാനം ചെയ്തു കൊണ്ട് ഓരോ ആക്സിലും ഒന്ന് വീതം രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായിട്ടാണ് കമ്പനിയുടെ പുത്തൻ ഹാരിയർ ഇവി വിപണിയിൽ എത്തുന്നത്.
ഈ വർഷം ആദ്യം 2023 ഓട്ടോ എക്സ്പോയിൽ 4×4 ലേയൗട്ടിനൊപ്പം സമാനമായ ഒരു സജ്ജീകരണം നടത്തിയ ടാറ്റ ഹാരിയർ ഇവി കൺസെപ്റ്റ് പ്രാദേശിക വാഹന നിർമ്മാതാക്കൾ പ്രദർശിപ്പിച്ചിരുന്നു. സിംഗിൾ ചാർജിൽ 500 കിലോമീറ്ററിൽ കൂടുതലാണ് കമ്പനി അവകാശപ്പെടുന്ന ഡ്രൈവിംഗ് റേഞ്ച് എന്നത്. ഈ ഇലക്ട്രിക് ഹാരിയർ അടുത്തിടെ വിപണിയിൽ എത്തിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുമായി ഡിസൈനിലും സ്റ്റൈലിംഗിലും സാമ്യം ഉണ്ട്. നെക്സോൺ, നെക്സോൺ ഇവി, ഹാരിയർ, സഫാരി എന്നിവയുടെ അടുത്തിടെ വിപണിയിൽ എത്തിയ ഫെയ്‌സ്‌ലിഫ്റ്റ് അവതാരങ്ങളെ എല്ലാം ഹാരിയർ ഇവി കൺസെപ്റ്റ് വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.