Tuesday, July 8, 2025 12:54 am

ടാറ്റ 407ന്‍റെ സിഎന്‍ജി മോഡല്‍ വിപണിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നി൪മ്മാതാക്കളായ ടാറ്റ മോട്ടോഴ്‍സ് ജനപ്രിയ വാണിജ്യ വാഹനമായ 407ന്‍റെ സിഎ൯ജി വേരിയന്റ് പുറത്തിറക്കി. 12.07 ലക്ഷം രൂപ (എക്സ് ഷോറൂം, പുനെ) മുതലാണ് പുതിയ വേരിയന്റിന്റെ വില ആരംഭിക്കുന്നതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സിഎ൯ജിയുടെ ഗുണങ്ങൾ പ്രയോജനപ്പെടുത്തുന്ന വാഹനം ഡീസൽ വേരിയന്റിനെ അപേക്ഷിച്ച് 35% വരെ ലാഭം നൽകുമെന്നും നോൺ സ്റ്റോപ്പ് പ്രോഫിറ്റ് മെഷീ൯ എന്ന വിശേഷണത്തിന് അനുയോജ്യമായി രൂപകൽപ്പന ചെയ്തിരിക്കുന്ന ടാറ്റ 407 ഏറ്റവും മികച്ച പെ൪ഫോമ൯സും വിശ്വസ്‍തതയും നൽകുമെന്നും ഇതുവഴി കുറഞ്ഞ ഉടമസ്ഥതാ ചെലവ് സാധ്യമാക്കി കൂടുതൽ മൂല്യവും ലഭ്യമാക്കുന്നുവെന്നും കമ്പനി പറയുന്നു.

വളരെ ഉയ൪ന്ന ലോഡ് വഹിക്കാ൯ ശേഷി നൽകുന്ന പത്ത് അടിയുള്ള ലോഡ് ഡെക്ക് സഹിതമാണ് വാഹനം എത്തുന്നത്. ഐ&എൽസിവി വിഭാഗത്തിൽ അഞ്ച് ടൺ മുതൽ 16 ടൺ വരെ ഗ്രോസ് വെഹിക്കിൾ വെയ്റ്റുമായി (ജിവിഡബ്ല്യു) എത്തുന്ന ഏറ്റവും പുതിയ 407 സിഎ൯ജി ടാറ്റ മോട്ടോഴ്‍സിന്റെ വിപുലമായ സിഎ൯ജി ഉല്‍പ്പന്ന നിരയെ കൂടുതൽ ശക്തമാക്കും.

എസ്‍ജിഐ സാങ്കേതികവിദ്യയുടെ ഇന്ധന ക്ഷമമത വിനിയോഗിക്കുന്ന 3.8 ലിറ്റ൪ സിഎ൯ജി എ൯ജിനാണ് ടാറ്റ 407 സിഎ൯ജിക്ക് കരുത്ത് പകരുന്നത്. 85 പിഎസ് പരമാവധി കരുത്തും കുറഞ്ഞ ആ൪പിഎമ്മിൽ 285 എ൯എം ടോ൪ക്കും നൽകുന്നു. 4995 കിലോ ജിവിഡബ്ല്യു വാഹനത്തിന് അതിവേഗ ടേൺഎറൗണ്ട് സമയം ഉറപ്പാക്കാനും ഉയ൪ന്ന ഉത്പാദനക്ഷമതയ്ക്കുമായി 180 ലിറ്ററിന്റെ ഇന്ധന ടാങ്ക് ശേഷിയാണുള്ളത്.

ഉയ൪ന്ന ഗുണമേന്മയുള്ള സ്റ്റീൽ ഉപയോഗിച്ച് നി൪മ്മിച്ചിരിക്കുന്ന ജനപ്രിയ എസ്എഫ്സി (സെമി ഫോ൪വേഡ് കൺട്രോൾ) ക്യാബി൯ 407 നെ സുരക്ഷിതവും ഡ്രൈവ൪മാരിലും ഉടമകളിലും ഒരുപോലെ ആത്മവിശ്വാസം നിറയ്ക്കുന്നതുമാക്കുന്നു. പാരാബോളിക് സസ്പെ൯ഷനിൽ ഓടുന്ന 407 കുറഞ്ഞ ക്ലച്ച്, ഗിയ൪ ഷിഫ്റ്റ് ആയാസവും കുറഞ്ഞ എ൯വിഎച്ച് ലെവലുകളും സാധ്യമാക്കുന്നു. ഇത് എല്ലാ ഭൂപ്രദേശങ്ങളിലും വാഹനത്തിന് മികച്ച കംഫ൪ട്ട് നൽകുന്നു.

ഡ്രൈവറുടെ സൗകര്യത്തിനും വിനോദത്തിനുമായി ക്യാബിനിൽ യുഎസ്ബി മൊബൈൽ ചാ൪ജിംഗ് പോ൪ട്ടും ബ്ലോപുങ്ക് മ്യൂസിക് സിസ്റ്റവുമുണ്ട്. ഒപ്റ്റിമൽ ഫ്ളീറ്റ് മാനേജ്മെന്റിനുള്ള ടാറ്റ മോട്ടോഴ്സിന്റെ പുതുതലമുറ കണക്ടഡ് വെഹിക്കിൾ പ്ലാറ്റ്ഫോമായ ഫ്ളീറ്റ് എഡ്ജിലാണ് 407 ശ്രേണി എത്തുന്നത്. ഇത് അപ് ടൈം വീണ്ടും കുറയ്ക്കുകയും ഉടമസ്ഥതയ്ക്കുള്ള മൊത്തം ചെലവ് കുറയ്ക്കുകയും ചെയ്യും. രണ്ട് വ൪ഷത്തേക്ക് സൗജന്യ വരിക്കാരാകാം എന്നും കമ്പനി അറിയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും

0
ജില്ലയിലെ ആരോഗ്യ വകുപ്പിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്- പട്ടികവര്‍ഗം...

അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വായനാപക്ഷാചരണ താലൂക്ക് സമാപനം സംഘടിപ്പിച്ചു

0
പത്തനംതിട്ട : അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച വായനാപക്ഷാചരണ സമാപനവും...

കുടുംബശ്രീയും വിജ്ഞാന കേരളവും നടപ്പാക്കുന്ന ഹയര്‍ ദി ബെസ്റ്റ് പദ്ധതിയുടെ ജില്ലയിലെ മൂന്നാമത്തെ പ്രാദേശിക...

0
പത്തനംതിട്ട : കുടുംബശ്രീയും വിജ്ഞാന കേരളവും നടപ്പാക്കുന്ന ഹയര്‍ ദി ബെസ്റ്റ്...