മുബൈ : ടോക്കിയോ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നഷ്ടപ്പെട്ട ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് ആള്‍ട്രോസ് കാര്‍ സമ്മാന പ്രഖ്യാപനവുമായി ടാറ്റ മോട്ടോഴ്‌സ്. കൂടാതെ അത്‌ലറ്റുകളെ ആദരിക്കുമെന്നും കമ്പനി ഉറപ്പ് നൽകി. ഓരോരുത്തരുടെയും കഠിനാധ്വാനത്തിനും അര്‍പ്പണബോധത്തിനും താരങ്ങള്‍ക്ക് നന്ദി പറയുന്നതായി ടാറ്റാ മോട്ടേഴ്‌സ് വ്യക്തമാക്കി.
മെഡൽ നേടുക എന്നതിലുപരി രാജ്യത്തെ പ്രതിനിധീകരിച്ച് ഒളിംപിക്‌സ് പോലുള്ള മത്സരങ്ങളിൽ പങ്കെടുത്തവരുടെ പ്രയത്‌നങ്ങൾ ചെറുതല്ല. മെഡൽ കൈവരിച്ചില്ലെങ്കിലും രാജ്യത്തെ നൂറു കോടി ജനങ്ങളുടെ ഹൃദത്തിൽ ഇടം പിടിക്കാൻ ഈ കായിക താരങ്ങൾക്ക് സാധിച്ചു. ഇന്ത്യയിലെ വളർന്നു വരുന്ന മറ്റു കായികതാരങ്ങൾക്ക് ഇതൊരു പ്രചോദനമാവുമെന്ന് ടാറ്റാ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൽ ബിസിനസ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറഞ്ഞു.
പ്രകടനം, സുരക്ഷ, ഡിസൈന്‍, എന്നിവയില്‍ മികച്ച നിലവാരം കൈവരിച്ചുകൊണ്ട് ടാറ്റ ആള്‍ട്രോസ് എത്തിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ടാറ്റ ആള്‍ട്രോസ് ആദ്യമായി അവതരിപ്പിച്ചത്. രാജ്യത്തെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങളുടെ പട്ടികയിലേക്ക് ടാറ്റയും ആള്‍ട്രോസും കയറിക്കഴിഞ്ഞു.
ടാറ്റ ബോള്‍ട്ട് ഹാച്ച്‌ബാക്കിന് പകരമായാണ് ആല്‍ട്രോസ് അവതരിപ്പിച്ചത് 1.2 ലിറ്റര്‍ പെട്രോളും 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ വേരിയന്റുകള്‍ വിപണിയില്‍ ലഭ്യമാണ് ബി.എസ് -6 വാഹനങ്ങളാണിത്. 5.8 ലക്ഷം രൂപ മുതലാണ് ഇവയുടെ വിപണിയിലെ വില.