ഇന്ത്യന്‍ കാര്‍ വിപണി ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന കാറുകളില്‍ ഒന്നാണ് ടാറ്റ നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റ്. ‘2023 ടാറ്റ നെക്സോണ്‍’ ഉടന്‍ ഇന്ത്യയില്‍ അവതരിക്കുമെന്ന് സൂചന നല്‍കിക്കൊണ്ട് സബ് 4 മീറ്റര്‍ എസ്‌യുവിയുടെ ഇന്റീരിയര്‍ ചിത്രങ്ങളടക്കം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ജനപ്രിയ എസ്‌യുവിയുടെ ഐസിഇ പതിപ്പിനൊപ്പം ഇലക്ട്രിക് പതിപ്പും ഉത്സവ സീസണിന് മുന്നോടിയായി അടുത്ത മാസം വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതുക്കിയ കോംപാക്റ്റ് എസ്‌യുവിക്ക് പുനര്‍രൂപകല്‍പ്പന ചെയ്ത എക്‌സ്റ്റീരിയര്‍, പുത്തന്‍ ഉള്‍ക്കൊള്ളുന്ന പുതിയ ക്യാബിന്‍ എന്നിവ ലഭിക്കും. നെക്‌സോണിന്‍റെ ഇപ്പോഴത്തെ തലമുറയും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളില്‍ ഒന്നാണ്.
മുഖംമിനുക്കി എത്തുന്നതോടെ ഈ മോഡല്‍ എസ്‌യുവി സെഗ്മെന്റിനെ പിടിച്ചുകുലുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ടാറ്റ നെക്സോണിന്‍റെ എക്‌സ്റ്റീരിയര്‍ ചിത്രങ്ങള്‍ക്കൊപ്പം കഴിഞ്ഞ ദിവസം ഇന്‍റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ട ഇന്റീരിയര്‍ ചിത്രങ്ങളും തരംഗമായിരുന്നു. 2024 ഓടെ നാല് പുതിയ എസ്‌യുവികള്‍ അവതരിപ്പിക്കാനാണ് ടാറ്റയുടെ പദ്ധതികള്‍. മോഡല്‍ നവീകരണത്തോടുള്ള ശക്തമായ പ്രതിബദ്ധതയും മാറിക്കൊണ്ടിരിക്കുന്ന മാര്‍ക്കറ്റ് ഡിമാന്‍ഡ് അഭിസംബോധന ചെയ്യുകയുമാണ് ടാറ്റ.
ഏതായാലും അടുത്ത മാസം നടക്കാനിരിക്കുന്ന ടാറ്റ നെക്സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്‍റെ ലോഞ്ചാണ് ഏവരുടെയും ശ്രദ്ധാകേന്ദ്രം. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ സബ് കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്റിനെ പുനര്‍നിര്‍വചിക്കുകയും ഫീച്ചറുകളിലും ഡിസൈനിലും സമൂല മാറ്റങ്ങളുമായാകും വരിക. വരാനിരിക്കുന്ന എസ്‌യുവിക്ക് അതിന്‍റെ സെഗ്മെന്റിലെ ഏറ്റവും മികച്ച ക്യാബിനുകളിലൊന്ന് ഉണ്ടായിരിക്കും. ആറ് എയര്‍ബാഗുകള്‍, വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്, ടിഎഫ്ടി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവയടക്കം നിലവിലെ മോഡലിലുണ്ടായിരുന്ന ഫീച്ചര്‍ വിടവുകള്‍ നികത്തിയായിരിക്കും നെക്‌സോണ്‍ ഫെയ്സ്ലിഫ്റ്റ് എത്തുക.
പുതിയ ടാറ്റ നെക്‌സോണിന് വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടേയും ആപ്പിള്‍ കാര്‍പ്ലേയുമുള്ള 10.25 ഇഞ്ച് ഫേ്‌ലാട്ടിംഗ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്‍റ് ലഭിക്കും. കൂടാതെ 7.0 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്‍റ് പാനലും ടു സ്‌പോക്ക് സ്റ്റിയറിംഗ് വീലും ലടിക്കുന്നു. എക്സ്റ്റീരിയര്‍ ഡിസൈനിലും ഒരുപാട് മാറ്റങ്ങളുണ്ടാകും. കര്‍വ് കണ്‍സെപ്റ്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പുതിയ ഹെഡ്ലാമ്പും എല്‍ഇഡി ഡിആര്‍എല്‍ കോമ്പോ എസ്യുവിക്ക് ലഭിക്കും. കര്‍വില്‍ നിന്ന് ഡിസൈന്‍ എലമെന്റുകള്‍ കടംകൊള്ളുന്നതിനാല്‍ തന്നെ ഇത് ഒരു ഫ്യൂച്ചറിസ്റ്റിക് മോഡേണ്‍ ലുക്കായിരിക്കും നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033