2023 കലണ്ടര്‍ വര്‍ഷം ആരംഭിച്ച ശേഷം കാറുകള്‍ക്ക് അടിക്കടി വില ഉയരുകയാണ്. കൃത്യമായ ഇടവേളകളില്‍ വാഹന നിര്‍മാതാക്കള്‍ വില കൂട്ടുന്നത് ഉപഭോക്താക്കള്‍ക്ക് വലിയ തിരിച്ചടിയാണ്. രാജ്യത്തെ പ്രമുഖ ആഭ്യന്തര വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ് ഈ മാസം കലണ്ടര്‍ വര്‍ഷത്തിലെ തങ്ങളുടെ മൂന്നാമത്തെ വില വര്‍ധനവ് പ്രഖ്യാപിച്ചിരുന്നു. മുമ്പ് ഫെബ്രുവരി, മെയ് മാസങ്ങളില്‍ ടാറ്റ പാസഞ്ചര്‍ കാറുകളുടെ വില വര്‍ധിപ്പിച്ചിരുന്നു. പുതിയ വില വര്‍ധനവ് 2023 ജൂലൈ 17 മുതല്‍ പ്രാബല്യത്തില്‍ വന്നു. മുന്‍കാല ഇന്‍പുട്ട് ചെലവുകളുടെ ആഘാതം മൂലമാണ് ഏറ്റവും പുതിയ വില വര്‍ധനവെന്ന് ഈ മാസം തുടക്കത്തില്‍ കമ്പനി പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു. ഈ മാസം ടാറ്റ കാറുകള്‍ക്ക് ശരാശരി 0.6 ശതമാനമാണ് വില കൂടിയത്. തെരഞ്ഞെടുത്ത വേരിയന്റുകളിലാണ് വില വര്‍ധനവ് ബാധകമാകുക.
എന്നാല്‍ ആശ്വാസകരമായ കാര്യം എന്തെന്നാല്‍ ജൂലൈ 16 വരെ കാര്‍ ബുക്ക് ചെയ്തവര്‍ക്കും ജൂലൈ 31 വരെ ഡെലിവറിയുള്ളവരെയും പുതിയ വില വര്‍ധനവ് ബാധിക്കില്ല. ടാറ്റ കാറുകളുടെ ഈ മാസത്തെ വില വര്‍ധനവിലേക്ക് കടന്നാല്‍ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ എസ്‌യുവികളില്‍ ഒന്നായ ടാറ്റ നെക്‌സോണിനാണ് ഏറ്റവും ഉയര്‍ന്ന വില വര്‍ധന.
നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള സബ് 4 മീറ്റര്‍ എസ്‌യുവിയാണ് ടാറ്റ നെക്സോണ്‍. ടാറ്റയുടെ ഈ ജനപ്രിയ മോഡല്‍ സ്വന്തമാക്കാന്‍ ഇനി 20000 രൂപ വരെ കൂടുതല്‍ മുടക്കണം. ബേസ് സ്‌പെക്ക് XE വേരിയന്റിന് 20,000 രൂപയാണ് കൂടിയത്. നെക്‌സോണിന്റെ XMA+(S) ഡീസല്‍ വേരിയന്റിന് 5,000 രൂപയാണ് വര്‍ധിച്ചത്. എസ്‌യുവിയുടെ മറ്റ് വേരിയന്റുകള്‍ക്കെല്ലാം 10,000 രൂപയാണ് കൂടിയത്. നെക്‌സോണിന്റെ ഏതാനും വേരിയന്റുകളെ വില വര്‍ധനവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനുകളാണ് ടാറ്റ നെക്‌സോണില്‍ ഓഫര്‍ ചെയ്യുന്നത്. 120 bhp പവറും 170 Nm ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ളതാണ് പെട്രോള്‍ എഞ്ചിന്‍. ഡീസല്‍ എഞ്ചിന്‍ 115 bhp പവറും 260 Nm ടോര്‍ക്കും സൃഷ്ടിക്കുന്നു. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് AMT ഗിയര്‍ബോക്‌സുകളുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033