ചെങ്ങന്നൂർ : സമസ്ത മേഖലയിലും നികുതി വർധിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കിയ സംസ്ഥാന സർക്കാർ നികുതി വർദ്ധനവ് പിൻവലിച്ച് ജനങ്ങൾക്ക് ആശ്വാസം നൽകണമെന്ന് കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ ജോൺ കെ മാത്യുസ് ആവശ്യപ്പെട്ടു. കേരള സർക്കാരിന്‍റെ ജനദ്രോഹ ബഡ്‌ജറ്റിനെതിരെ എഞ്ചിനീയറിംഗ് കോളേജ് ജംഗ്ഷനിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്‍റ് ഡോ ഷിബു ഉമ്മൻ അധ്യക്ഷത വഹിച്ചു.
പാർട്ടി സംസ്ഥാന വൈസ് ചെയർമാൻ രാജൻ കണ്ണാട്ട്, പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജൂണി കുതിരവട്ടം, ജില്ലാ ഭാരവാഹികളായ ജിജി എബ്രഹാം കറുകേലിൽ, ഈപ്പൻ നൈനാൻ, അനിയൻ കോളൂത്ര നിയോജകമണ്ഡലം ഭാരവാഹികളായ ബ്ലെസ്സൺ ജേക്കബ്, മോൻസി മൂലയിൽ, മണ്ഡലം പ്രസിഡന്റുമാരായ ജോസ് പൂവനേത്ത്, മോൻസി കുതിരവട്ടം, മോൻസി കാപ്ലാശ്ശേരിൽ, മുൻസിപ്പൽ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ റ്റി കുമാരി എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.