Sunday, July 6, 2025 3:55 am

കെട്ടിട നികുതി, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്ക് ഓണ്‍ലൈന്‍ സേവനമൊരുക്കി പത്തനംതിട്ട നഗരസഭ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ കെട്ടിടങ്ങളുടെ നികുതി അടയ്ക്കുന്നതിനും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനും ഓണ്‍ലൈന്‍ സേവനം ചൊവ്വാഴ്ച മുതല്‍ നിലവില്‍ വരും. നഗരസഭയിലെ സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കി മാറ്റുന്നതിനു മുന്നോടിയായാണ് ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കുന്നത്. ഈ സംവിധാനം പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമാകും.

നഗരസഭ ഓഫീസില്‍ നേരിട്ട് എത്താതെ tax.lsgkerala.gov.in എന്ന വെബ്‌സൈറ്റിലൂടെ കെട്ടിട നികുതി വിവരങ്ങള്‍ മനസിലാക്കുന്നതിനും നികുതി അടയ്ക്കുന്നതിനും ഇതോടെ സൗകര്യം ഒരുങ്ങും. കൂടാതെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് അടക്കം കെട്ടിടങ്ങളുമായി ബന്ധപ്പെട്ട് വരുന്ന മറ്റു സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി ലഭിക്കും. ഇത്തരം സേവനങ്ങള്‍ക്കായി നഗരസഭാ കാര്യാലയത്തില്‍ എത്തുന്നവര്‍ക്കു പലപ്പോഴും ഉദ്യോഗസ്ഥര്‍ അവധിയില്‍ ആകുന്നതിനാല്‍ സേവനം യഥാസമയം ലഭ്യമാകാതെ വരുന്നു. ഈ ബുദ്ധിമുട്ട് സേവനങ്ങള്‍ ഓണ്‍ലൈനാകുന്നതോടെ അവസാനിക്കും.

ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും പരാതികള്‍ക്കും നഗരസഭ ഏര്‍പ്പെടുത്തിയിട്ടുള്ള ഹെല്‍പ് ഡെസ്‌ക് നമ്പരുകള്‍ ബന്ധപ്പെടാവുന്നതാണെന്നും ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍ അറിയിച്ചു.
ഹെല്‍പ് ഡസ്‌ക് നമ്പരുകള്‍: വാര്‍ഡ് 1 മുതല്‍ 16 വരെ:- 9074158383, 9539565849. വാര്‍ഡ് 17 മുതല്‍ 32 വരെ:- 8078232260, 9961622960.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്കൃത സർവ്വകലാശാലയിൽ ബി. എ. (മ്യൂസിക്) : സ്പോട്ട് അഡ്മിഷൻ ജൂലൈ ഒമ്പതിന്

0
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള മ്യൂസിക്ക് വിഭാഗത്തിലെ ബി....

തൃശൂർ ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി

0
തൃശൂർ : ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി. പാകം ചെയ്ത്...

കാട്ടുപന്നി ശല്യം : ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഷൂട്ടര്‍മാരെ നിയോഗിച്ചു

0
പത്തനംതിട്ട : ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ വനേതര ജനവാസ മേഖലകളില്‍ ജനങ്ങളുടെ ജീവനും...

വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന ലഹരി കടത്ത് സംഘത്തിലെ പ്രധാനി പിടിയിലായി

0
തേഞ്ഞിപ്പാലം: വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന ലഹരി കടത്ത്...