Wednesday, May 14, 2025 5:55 am

ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് നികുതിദായകർ ; പ്രതീക്ഷിക്കാവുന്ന 7 ആദായ നികുതി ആനുകൂല്യങ്ങൾ

For full experience, Download our mobile application:
Get it on Google Play

വരുന്ന ബജറ്റില്‍ ആദായനികുതിയില്‍ ഇളവുണ്ടാകുമോ? എല്ലാവരും ഉറ്റുനോക്കുന്ന പ്രധാന പ്രഖ്യാപനം ഇതാണ്. നികുതി പരിധിയിലെ മാറ്റങ്ങള്‍, സെക്ഷന്‍ 80 സിയിലെ ഇളവുകളുടെ വിപുലീകരണം എന്നിവ ഇതില്‍ പ്രധാനമാണ്. ഇത്തവണത്തെ ബജറ്റില്‍ ആദായ നികുതിയുമായി ബന്ധപ്പെട്ട് പ്രഖ്യാപിക്കാന്‍ സാധ്യതയുള്ള 7 നിര്‍ദേശങ്ങളിതാ…
——–
സ്റ്റാൻഡേർഡ് ഡിഡക്ഷൻ
2018ലെ ബജറ്റിൽ സ്റ്റാൻഡേർഡ് ഡിഡക്ഷൻ 40,000 രൂപയായിരുന്നു. 2019ലെ ബജറ്റിൽ ഇത് 50,000 രൂപയായി ഉയർത്തി. അതിനുശേഷം ഈ തുകയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. 50,000 രൂപയുടെ നിലവിലെ കിഴിവ് 60,000 രൂപയോ അല്ലെങ്കിൽ 70,000 രൂപയോ ആയി വർദ്ധിപ്പിക്കുന്നത് ധനമന്ത്രി പരിഗണിച്ചേക്കും.
———
സെക്ഷൻ 80സി ഇളവ്
ശമ്പളക്കാരായ വ്യക്തികൾക്ക് സെക്ഷൻ 80 സി പ്രകാരം 1.50 ലക്ഷം രൂപയുടെ ഇളവ് ലഭിക്കും. പണപ്പെരുപ്പ നിരക്ക് വർധിച്ചിട്ടും 2014 മുതൽ മാറ്റമില്ലാതെ തുടരുന്ന സെക്ഷൻ 80 സി പരിധി പരിഷ്കരിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.

ആദായ നികുതി ഇളവ് പരിധി
നികുതി ചുമത്തുന്നതിനുള്ള വരുമാന പരിധി 3 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്താൻ കേന്ദ്രം പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ആദായനികുതി ഇളവ് 5 ലക്ഷം രൂപയായി ഉയർത്തിയാൽ, 8.5 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള വ്യക്തികൾ ആദായനികുതി അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ടേക്കും. സ്റ്റാൻഡേർഡ് ഡിഡക്ഷനും സെക്ഷൻ 87A പ്രകാരമുള്ള റിബേറ്റും അടക്കമാണിത്.
——–
എൻ.പി.എസ്
സെക്ഷൻ 80CCD 1B പ്രകാരമുള്ള പരിധി ഉയർത്തുന്നതിന് ദേശീയ പെൻഷൻ സംവിധാനത്തിൽ (NPS) കാര്യമായ മാറ്റങ്ങൾ വരുത്തണമെന്ന് വിദഗ്ധർ പറയുന്നു.
———
നികുതി നിരക്ക് കുറയ്ക്കൽ
പുതിയ നികുതി വ്യവസ്ഥയിൽ ഉയർന്ന നികുതി നിരക്ക് 30% ൽ നിന്ന് 25% ആയി കുറയ്ക്കുന്നത് സർക്കാർ പരിഗണിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. പഴയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ ഏറ്റവും ഉയർന്ന നികുതി നിരക്കിന്റെ പരിധി 10 ലക്ഷം രൂപയിൽ നിന്ന് 20 ലക്ഷം രൂപയായി ഉയർത്തിയേക്കാമെന്നും അഭ്യൂഹമുണ്ട്.

വീട്ടു വാടക അലവൻസ് (HRA)
വാടക ചെലവുകളുടെ ബാധ്യത ലഘൂകരിക്കുന്നതിന്, പ്രത്യേകിച്ച് നഗരപ്രദേശങ്ങളിൽ, വീടു വാടക അലവൻസ് (എച്ച്ആർഎ) ഇളവുകൾ വർദ്ധിപ്പിക്കേണ്ടതുണ്ട്.
——–
മെഡിക്കൽ ഇൻഷുറൻസ് പ്രീമിയങ്ങൾക്കുള്ള കിഴിവ്
1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80 ഡി പ്രകാരം മെഡിക്കൽ ഇൻഷുറൻസ് പ്രീമിയങ്ങൾക്കുള്ള കിഴിവ് പരിധിയിൽ വർദ്ധനവ് പ്രതീക്ഷിക്കുന്നുണ്ട്. വ്യക്തികൾക്ക് നിലവിലെ പരിധി 25,000 രൂപയും മുതിർന്ന പൗരന്മാർക്ക് 50,000 രൂപയും ആണ് . വരുന്ന ബജറ്റിൽ വ്യക്തികൾക്ക് 50,000 രൂപയായും മുതിർന്ന പൗരന്മാർക്ക് 75,000 രൂപയായും ഇത് വർധിപ്പിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബിഗ് ബോസ് താരം അഖിൽ മാരാർക്കെതിരെ കേസെടുത്ത് പോലീസ്

0
കൊല്ലം : ബിഗ് ബോസ് താരം അഖിൽ മാരാർക്കെതിരെ കേസെടുത്ത് പോലീസ്....

അൻപത്തി രണ്ടാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി ആർ ഗവായ് ഇന്ന് ചുമതലയേൽക്കും

0
ദില്ലി : രാജ്യത്തിന്‍റെ അൻപത്തി രണ്ടാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി...

ഇന്ത്യ – പാക് വെടിനിർത്തൽ ധാരണ നിലവിൽ വന്ന് നാലാം രാത്രി അതിർത്തി ശാന്തം

0
ദില്ലി : ഇന്ത്യ - പാക് വെടിനിർത്തൽ ധാരണ നിലവിൽ വന്ന്...

ഇന്ത്യ – പാക് വെടിനിർത്തൽ ധാരണ നിലവിൽ വന്ന ശേഷമുള്ള ആദ്യ കേന്ദ്ര മന്ത്രിസഭാ...

0
ദില്ലി : ഇന്ത്യ - പാക് വെടിനിർത്തൽ ധാരണ നിലവിൽ വന്ന...