മലപ്പുറം: മാലിന്യം കളയാന്‍ വീടിന് പുറത്തിറങ്ങിയ അധ്യാപിക വീട്ടുമുറ്റത്ത് നിന്ന് പാമ്പ് കടിയേറ്റു മരിച്ചു. എടപ്പലം പിടിഎംവൈ ഹൈസ്‌കൂളിലെ ബയോളജി അധ്യാപിക പുലാമന്തോള്‍ യുപിയിലെ അജിത (47)ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെയായിരുന്നു മരണം സംഭവിച്ചത്.
എടപ്പലം പിടിഎംവൈ ഹൈസ്‌കൂള്‍ അധ്യാപകനായ കുന്നത്ത് മുഹമ്മദ് അഷ്‌റഫിന്റെ ഭാര്യയാണ്. പിതാവ് തൃശൂര്‍ വടക്കാഞ്ചേരിയിലെ കെഎസ്‌ഇബി റിട്ട. അസി.എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അബ്ദുള്‍ റഹിമാന്‍. മാതാവ് ലൈല. മക്കള്‍: അന്‍ഷദ്, അംജദ്.