Thursday, May 15, 2025 5:10 pm

സാംസങ് മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് സുരക്ഷാ ഭീഷണി മുന്നറിയിപ്പ്

For full experience, Download our mobile application:
Get it on Google Play

സാംസങ് മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഹൈ റിസ്‌ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. ഗ്യാലക്‌സി എസ്23 അള്‍ട്ര ഉള്‍പ്പെടെയുള്ള ഫോണ്‍ ഉപയോഗിക്കുന്നവരെയടക്കം ബാധിക്കുന്ന സുരക്ഷാ ഭീഷണികളാണ് നിലവില്‍ കണ്ടെത്തിയിരിക്കുന്നത്. കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ഓഫ് ഇന്ത്യയാണ് സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സി.ഇ.ആര്‍.ടി-ഇന്‍, വള്‍നറബിലിറ്റി നോട്ട് CIVN-2023-0360′ എന്ന് ലേബല്‍ ചെയ്തിരിക്കുന്ന മുന്നറിയിപ്പില്‍ ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ 11, 12, 13, 14 എന്നിവ അടിസ്ഥാനമാക്കിയുള്ള ഓപറേറ്റിങ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സാംസങ് ഫോണുകളെ ബാധിക്കുന്ന ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങളെ കുറിച്ച് ചൂണ്ടിക്കാണിക്കുന്നുണ്ട്. ആന്‍ഡ്രോയ്ഡ് 11 മുതല്‍ ഏറ്റവും പുതിയ 14 വരെയുള്ള പതിപ്പുകളിലുള്ള ഫോണില്‍ ഒന്നിലധികം സുരക്ഷാ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും പറയുന്നു.

സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്ത് മുന്‍കരുതലെടുക്കണമെന്നും സിഇആര്‍ടി പറയുന്നുണ്ട്. കണ്ടെത്തിയ പിഴവുകള്‍ സൈബര്‍ കുറ്റവാളികളെ ഫോണിലെ നിയന്ത്രണങ്ങള്‍ മറികടക്കാനും സെന്‍സിറ്റീവ് വിവരങ്ങള്‍ ആക്സസ് ചെയ്യാനും സഹായിക്കുന്നതാണെന്ന് മുന്നറിയിപ്പില്‍ പറയുന്നു. നോക്‌സ് ഫീച്ചറുകളില്‍ ആക്‌സസ് കണ്‍ട്രോളിലുള്ള പ്രശ്‌നം, ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സോഫ്റ്റ്  വെയറിലെ പിഴവ്, എആര്‍ ഇമോജി ആപ്പിലെ ഓതറൈസേഷന്‍ പ്രശ്‌നങ്ങള്‍, നോക്‌സ് സുരക്ഷാ സോഫ്റ്റ് വെയറിലെ പിശകുകള്‍, വിവിധ സിസ്റ്റം ഘടകങ്ങളിലെ ഒന്നിലധികം മെമ്മറി കറപ്ഷന്‍ കേടുപാടുകള്‍, softsimd ലൈബ്രറിയിലെ തെറ്റായ ഡാറ്റ സൈസ് വെരിഫിക്കേഷന്‍, സ്മാര്‍ട്ട് ക്ലിപ് ആപ്പിലെ അണ്‍വാലിഡേറ്റഡ് യൂസര്‍ ഇന്‍പുട്ട്, കോണ്‍ടാക്റ്റുകളിലെ ചില ആപ്പ് ഇടപെടലുകള്‍ ഹൈജാക്ക് ചെയ്യുന്നതൊക്കെയാണ് സുരക്ഷാ പ്രശ്‌നങ്ങളായി കണ്ടെത്തിയിരിക്കുന്നത്. ഈ സാധ്യതകള്‍ സൈബര്‍ ക്രിമിനലുകള്‍ ചൂഷണം ചെയ്താല്‍ അത് ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് നയിച്ചേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയെ മയക്കുവെടി വെച്ചേക്കും

0
മലപ്പുറം: മലപ്പുറം കാളികാവിൽ ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയെ മയക്കുവെടിവെക്കുന്നതിൽ തീരുമാനം...

കെസിഎ പിങ്ക് ടി 20 വനിതാ ക്രിക്കറ്റ് കിരീടം പേൾസിന്

0
തിരുവനന്തപുരം : കെസിഎ പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ്...

ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: ഇന്നും 18, 19 തീയതികളിലും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ...

റാന്നിയിൽ വൃദ്ധ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

0
റാന്നി: പഴവങ്ങാടി മുക്കാലുമണ്ണില്‍ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. മുക്കാലുമണ്‍...