തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വിഭാഗക്കാര്‍ക്ക് പോസ്റ്റല്‍ വോട്ട് സൗകര്യം ഒരുക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പോലീസ്, ആരോഗ്യ പ്രവർത്തകർ, ആംബുലൻസ്, മാധ്യമ പ്രവർത്തകർ, മില്‍മ, ജയിൽ എക്സൈസ് തുടങ്ങിയ വിഭാഗത്തിലുള്ളവർക്കായിരിക്കും പോസ്റ്റൽ വോട്ടിനുള്ള സൗകര്യമുണ്ടാകുക. പോസ്റ്റൽ വോട്ടിന് ആഗ്രഹമുള്ളവർ 12- D ഫോം പൂരിപ്പിച്ചു നൽകണം. പോസ്റ്റൽ വോട്ട് ചെയ്യുമ്പോൾ വീഡിയോ ഗ്രാഫ് നിർബന്ധമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ കള്ളവോട്ടിന് ഒത്താശ ചെയ്താൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യും കൂടാതെ ഇവര്‍ക്കെതിരെ കേസ് എടുക്കും. ഇലക്ഷൻ കഴിഞ്ഞാലും ഉദ്യോഗസ്ഥരെ കമ്മീഷൻ സംരക്ഷിക്കും. തെരെഞ്ഞടുപ്പ് ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടിക്കിടെ എന്തെങ്കിലും തരത്തിലുള്ള അപകടം സംഭവിച്ചാല്‍ 15 ലക്ഷം നഷ്ടപരിഹാരം നല്‍കും. കോവിഡ് മാനദണ്ഡം പാലിച്ച് കൊട്ടിക്കലാശം നടത്താമെന്നും അദ്ദേഹം വ്യക്തമാക്കി.