Friday, May 16, 2025 7:34 am

കുട്ടികളെയും കൗമാരക്കാരെയും തിരഞ്ഞുപിടിച്ച് വെടിവെച്ച് ഇസ്രായേൽ

For full experience, Download our mobile application:
Get it on Google Play

ഗസ: വെസ്റ്റ് ബാങ്കിലെ ഫർഅ അഭയാർത്ഥി ക്യാമ്പിൽ 16 വയസുകാരനെ ഇസ്രായേൽ സൈന്യം വെടിവച്ചുകൊന്നു. വെടികൊണ്ടുവീണ കൗമാരക്കാരനെ രക്ഷിക്കാനെത്തിയ ആംബുലൻസ് പട്ടാളക്കാർ തടഞ്ഞിട്ടതായി വാർത്താ ഏജൻസിയായ വഫ റിപ്പോർട്ട് ചെയ്യുന്നു. രക്തം വാർന്നൊലിച്ചാണ് വിദ്യാർഥി കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ ഇ​സ്രായേൽ സൈന്യത്തിനെതിരെ പ്രതിഷേധവുമായി കുട്ടികളും കൗമാരക്കാരും പ്രതിഷേധവുമായി രംഗത്തിറങ്ങി. മേഖലയിൽ കുട്ടികളെയും കൗമാരക്കാരെയും തിരഞ്ഞുപിടിച്ച് ഇ​സ്രായേൽ സൈന്യം വെടിവെക്കുന്നത് തുടരുകയാണ്. ഗസയിൽ ബുധനാഴ്ച ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 18 ഫലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു. വെസ്റ്റ് ബാങ്കിൽ നിന്ന് ആൾക്കാരെ ഭീഷണിപ്പെടുത്തി വീടുകളിൽ നിന്ന് ഒഴിപ്പിക്കുകയാണെന്ന് ഫലസ്തീൻ ഉദ്യോഗസ്ഥർ അന്താരാഷ്ട്ര മാധ്യമങ്ങളോട് വെളിപ്പെടുത്തി​. വെസ്റ്റ്ബാങ്കിൽ നിന്ന് 16 ഫലസ്തീനികളെ അറസ്റ്റ് ചെയ്തതായി ഫലസ്തീൻ പ്രിസണേഴ്സ് സൊസൈറ്റി വെളിപ്പെടുത്തി. അറസ്റ്റിനെ എതിർത്ത കുടുംബങ്ങളെ ഇസ്രായൽ സൈന്യം ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇസ്രായേൽ 40,861 പേർ കൊല്ലപ്പെട്ടതായും 94,398 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് കണക്കുകൾ.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് ഷഹ്ബാസ് ഷെരീഫ്

0
ഇസ്ലാമാബാദ്: വെടിനിർത്തലിന് ആറുനാളുകൾക്കിപ്പുറം വെള്ളക്കൊടി വീശി പാകിസ്താൻ. ഇന്ത്യയുമായി സമാധാന ചർച്ചകളിൽ...

ടെന്‍റ് തകര്‍ന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ച സംഭവത്തിൽ രണ്ടു പേര്‍ അറസ്റ്റിൽ

0
കല്‍പ്പറ്റ : ടെന്‍റ് തകര്‍ന്ന് വയനാട് മേപ്പാടി 900 കണ്ടിയിൽ റിസോര്‍ട്ടിലെ...

റഷ്യൻ കരസേനാമേധാവിയെ പുറത്താക്കി വ്‌ളാദിമിർ പുടിൻ

0
മോസ്‌കോ: റഷ്യൻ കരസേനാമേധാവി ജനറൽ ഒലെഗ് സല്യുകോവിനെ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ...

ചെങ്ങന്നൂരിൽ ആൾതാമസമില്ലാത്ത രണ്ട് വീടുകളിൽ മോഷണ ശ്രമം

0
ചെങ്ങന്നൂർ : ചെങ്ങന്നൂരിൽ ആൾതാമസമില്ലാത്ത രണ്ട് വീടുകളിൽ മോഷണ ശ്രമം. ക്രിസ്ത്യൻ...